ദിലീപിനൊപ്പം സന്തോഷത്തിൽ ചിരിച്ച് മീനാക്ഷി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

കഴിഞ്ഞ ദിവസം ആണ് ഓണത്തിന് ചേച്ചി മീനാക്ഷിക്കൊപ്പം പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. മീനാക്ഷി തന്നെയാണ് മഹാലക്ഷ്മിക് ഒപ്പമുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ഇത് ആദ്യമായാണ് മീനാക്ഷി മഹാലക്ഷ്മിയുടെ ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിടുന്നത്. നിരവധി നല്ല പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത്  നിന്നും ലഭിച്ചത്. ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ഇരുവരുടെയും ചിത്രങ്ങൾ ദിലീപിന്റെയും കാവ്യ മാധവന്റെയും ഒക്കെ ഫാൻസ്‌ പേജുകളിൽ പ്രത്യക്ഷപ്പെട്ടത്. കുറെ നാളുകൾക്ക് ശേഷമാണ് മഹാലക്ഷ്മിയുടേതായി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ഇപ്പോഴിതാ ഇത്തരത്തിൽ മറ്റൊരു ചിത്രം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിന്റെയും മീനാക്ഷിയുടെയും ഓണാഘോഷത്തിനിടയിൽ ഉള്ള ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുമപ്പ് സെറ്റ് സാരിയിൽ അതിമനോഹാരിയായി മീനാക്ഷി എത്തിയപ്പോൾ ചുമപ്പ് ഷർട്ടിലും മുണ്ടിലും ആണ് ദിലീപ് എത്തിയത്. ഈ ചിത്രങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ തന്നെയാണ് നേടിയിരിക്കുന്നത്. ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു. ആരാധകർ എല്ലാം മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിനെ കുറിച്ച് പറയുന്നത്. കുടുംബത്തിനൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങൾ ആരാധകർക്ക് എന്നും ഒരു ആഘോഷം തന്നെയാണ്.

പലപ്പോഴും സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരാണ് അവരുടെ കുടുംബ അംഗങ്ങൾക്ക് ഉള്ളത്. താര പുത്രന്മാർക്കും പുത്രിമാർക്കും ആണ് ഇത്തരത്തിൽ ആരാധകർ ഏറെ ഉള്ളത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തി സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഏറെ ആരാധകർ ഉള്ള ഒരു താര പുത്രിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകൾ. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലായിരുന്ന മീനാക്ഷി അടുത്ത ഇടയ്ക്കാണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാൻ തുടങ്ങിയത്. അന്ന് മുതൽ മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് വരെ അച്ഛനും അമ്മയ്ക്കും ഒപ്പം മാത്രമുള്ള ചിത്രങ്ങൾ ആയിരുന്നു മീനാക്ഷിയുടേതായി ആരാധകർ കണ്ടുകൊണ്ടിരുന്നത്. ദിലീപും മഞ്ജുവും തമ്മിൽ വേർപിരിഞ്ഞതിനു ശേഷം മീനാക്ഷി ദിലീപിന്റെ സംരക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളതും.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago