ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെത്തി ജനപ്രിയ താരം ദീലിപ്. ദേവിയെ തൊഴാനെത്തിയ താരത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഫാന്‍സ് ഗ്രൂപ്പുകളാ് ഇവരുടെ വിശേഷങ്ങള്‍ പങ്കിടാറുള്ളത്. ദിലീപ് വല്ലപ്പോഴും സോഷ്യല്‍മീഡിയയില്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കിട്ട് എത്താറുണ്ട്.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെത്തിയ താരം ചാന്താട്ടം വഴിപാടും തുലാഭാരവും നടത്തിയാണ് മടങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ക്ഷേത്രത്തില്‍ ദിലീപ് എത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഉണ്ട ശര്‍ക്കര കൊണ്ടാണ് താരം തുലാഭാരവും നടത്തിയത്. ചാന്താട്ടം തുടങ്ങുന്നത് വരെ ശ്രീദേവി വിലാസം കണ്വന്ഷന് സെന്റര്‍ ഓഫീസിലാണ് താരം വിശ്രമിച്ചത്. ക്ഷേത്രഭരണസമിതി ഉപഹാരവും സമ്മാനിച്ചാണ് താരത്തിനെ യാത്രയാക്കിയത്.
ബാന്ദ്രയാണ് ദിലീപിന്റെ പുതിയ ചിത്രം. തെന്നിന്ത്യന്‍ സുന്ദരി തമന്ന മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്ത് ആണ്. ചിത്രത്തില്‍ മാസ് ലുക്കിലാണ് ദിലീപ് എത്തുന്നത്. ചിത്രീകരണത്തിനിടെ തമന്ന സംവിധായകന് അരുണ്‍ ഗോപിക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…