ജനപ്രിയ നായകന് ദിലീപിന് നായകനാവുന്ന പുതിയ ചിത്രം ‘പറക്കും പപ്പന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് താരം തന്നെ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുന്നത്. ദിലീപിന്റെ തന്നെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും എന്നുപറഞ്ഞാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്. ‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’ എന്ന ടാഗ് ലൈനുമായാണ് പറക്കും പപ്പന് എത്തുന്നത്. വിയാന്‍ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന് സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ പല കാരണങ്ങളാലും ചിത്രീകരണം നീണ്ടുപോയി. ദിലീപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് പറക്കും പപ്പന്.
നേരത്തെ രാമചന്ദ്രന് ബാബു ഒരുക്കുന്ന പ്രഫസര്‍ ഡിങ്കന് എന്ന ചിത്രവും ദിലീപിന്റേതായി പ്രഖ്യാപിച്ചിരുന്നു. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന് ത്രി ഡി ഫോര്‍മാറ്റിലാണ് എത്തുക. ചിത്രത്തിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകള് ഒന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, അരുണ്‍ ഗോപി ചിത്രം ബാന്ദ്രയിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ദിലീപിന്റെ നായികയായി മലയാളത്തിലേക്കെത്തുന്നത്.
ദിലീപിന്റെ കരിയറിലെ 147-ാം സിനിമ കൂടിയാണ് ബാന്ദ്ര. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്
ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന് റിലീസിനൊരുങ്ങിയിരിക്കുകയാണ്.
റാഫിയാണ് സംവിധാനം ചെയ്യുന്നത്. നടന് ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…