ഇത് ആരും കാണാത്ത ദിലീപിന്റെ മറ്റൊരു മുഖം, വീഡിയോ ശ്രദ്ധ നേടുന്നു

കഴിഞ്ഞ ദിവസം ആണ് അരം + അരം = കിന്നരം എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിന്റെ വീഡിയോ പുറത്ത് വന്നത്. പരിപാടിയുടെ ആദ്യ എപ്പിസോഡിൽ ദിലീപ് ആയിരുന്നു അഥിതി ആയി പരുപാടിയിൽ എത്തിയത്. എന്നാൽ ചിരിയുടെ വേദിയിൽ ആദ്യ എപ്പിസോഡിൽ തന്നെ ഏവരെയും പറയിപ്പിക്കുന്ന രംഗങ്ങൾ ആണ് അരങ്ങേറിയത്. പരിപാടിയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ദിലീപിന്റെ അധികം ആർക്കും അറിയാത്ത ഒരു മുഖം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാട്ടിയത്. പരിപാടിയുടെ ഒരു റൗണ്ടിൽ ആണ് വീൽ ചെയറിൽ ഒരു മകളും ഒപ്പം ഒരു അമ്മയും വേദിയിലേക്ക് വരുന്നത്. ദിലീപിനെ കാണാൻ വേണ്ടിയാണ് ഞങ്ങൾ ഇവിടെ വന്നത് എന്നാണ് ആ ‘അമ്മ പറഞ്ഞത്. അതിനു മുൻപ് ആ ‘അമ്മ പറഞ്ഞ കഥ കേട്ട് എല്ലാവരും അത്ഭുതപ്പെടുകായണ്‌ ഉണ്ടായത്.

വർഷങ്ങൾക് മുൻപ് തന്റെ ചേച്ചിയുടെ മകളെ പ്രസവത്തിനു വേണ്ടി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അവളെ കാണാൻ ഞാനും ആശുപത്രീയിൽ പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ കുറച്ച് പേര് ശവക്കോട്ടയിലേക്ക് ഓടുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് ഒരു കുഞ്ഞിനെ മറവ് ചെയ്യാൻ കൊണ്ടുപോയതായി പറഞ്ഞത്. അവരുടെ ഒപ്പം ഞാനും അങ്ങോട്ട് ചെന്ന്. ഞാൻ നോക്കുമ്പോൾ കുഞ്ഞിനെ മൂടാൻ വേണ്ടി കുഴി വെട്ടി അതിൽ കുഞ്ഞിനെ ഇട്ടിരിക്കുന്നു. ഈ കുഞ്ഞിനെ എനിക്ക് തരുമോ എന്ന് ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചില്ല. പിന്നെ തന്റെ കൈയിൽ അപ്പോൾ ഉണ്ടായിരുന്ന ഇരുന്നൂറ് രൂപ അയാൾക്ക് നൽകിയപ്പോൾ ആണ് അയാൾ കുഞ്ഞിനെ തനിക്ക് നൽകിയത്. എന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി കുറെ ഓട്ടോക്കാരുടെ അടുത്ത് ചെന്നെങ്കിലും അവർ എനിക്ക് തെറ്റായ വഴിയിൽ കൂടി ഉണ്ടായ കുഞ്ഞു ആണെന്ന് പറഞ്ഞു എന്നെ ആശുപത്രിയിൽ കൊണ്ട് പോയില്ല. പിന്നീട് ഞാൻ ഒരുവിധം ആ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും ആ ‘അമ്മ പറഞ്ഞു.

അവളാണോ കൂടെയുള്ള കീർത്തിയെന്ന് ശ്വേത ചോദിച്ചപ്പോൾ അതാണ് ഈ പൊന്നുമോൾ എന്നായിരുന്നു ഇന്ദിരയുടെ മറുപടി. ആ മറുപടി കേട്ട് അവിടെ ഉള്ളവർ ഒന്നടങ്കം കയ്യടിക്കുകയായിരുന്നു. എന്നാൽ ആ അമ്മയും മകളും പറഞ്ഞ മറ്റൊരു കാര്യം ആണ് എല്ലാവരെയും അമ്പരപ്പെടുത്തിയത്. വീടില്ലാതെ കഷ്ട്ടപെട്ട തങ്ങൾക്ക് വീട് നിർമ്മിച്ച് തന്നത് ദിലീപേട്ടൻ ആയിരുന്നു എന്നും ഇന്നും അത് പക്ഷെ പലർക്കും അറിയില്ല എന്നുമാണ് കീർത്തി പറഞ്ഞത്. കൂടാതെ ദിലീപ് തങ്ങളുടെ കാണപ്പെട്ട ദൈവം ആണെന്നും ദിലീപിന് ഒരു പ്രതിസന്ധി വന്നപ്പോൾ താൻ കെടാവിളക്ക് വീട്ടിൽ കത്തിച്ചു എന്നും ആ ‘അമ്മ പറഞ്ഞപ്പോൾ ദിലീപ് ഇരുകൈകളും കൂപ്പി ശിരസ്സ് നമിച്ചാണ് പ്രതികരിച്ചത്. ഇത് പോലെ ഒരു സീൻ ഇവിടെ ഉണ്ടാകും എന്ന് താൻ കരുതിയില്ല എന്നും തന്നെ ഇത്രയേറെ സ്നേഹിക്കുന്നതിനു ഒരുപാട് സന്തോഷം ഉണ്ടെന്നും ദിലീപ് പറഞ്ഞു.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

3 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago