ബോംബേ മാത്രമല്ല ഇന്ത്യയിലെ പല സ്ഥലങ്ങളും എനിക്ക് വേണം! ജനപ്രിയനായകൻറെ ‘ബാന്ദ്ര’ ടീസർ

ജനപ്രിയ നായകൻ ദിലീപും തെന്നിന്ത്യൻ താര സുന്ദരി തമന്നയും ഒന്നിക്കുന്ന ഒരു മാസ്സ് ത്രില്ലർ ചിത്രമാണ് ‘ബാന്ദ്ര’, ഇപ്പോൾ ചിത്രത്തിന്റെ പുതിയ ടീസർ ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, രാമലീലക്ക് ശേഷം അരുൺ ഗോപി, ദിലീപ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് ബാന്ദ്ര. ഈ ടീസർ കണ്ടാൽ മനസിലാകുന്നത് ദിലീപിന്റെ മാസ്സ് ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രേക്ഷകരെ മനസിന് തൃപ്തിപ്പെടുത്തുമെന്നാണ്.

ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് നടൻ ടിനോ മോറിയയാണ്, തെന്നിന്ത്യൻ താര സുന്ദരി തമന്ന ആണ് ചിത്രത്തിലെ നായിക, വമ്പൻ മുതൽ മുടക്കിൽ ചെയ്യ്ത ഈ ചിത്രം ദിലീപിന്റെ കരിയറിലെ 147 മ ത്തെ ചിത്രം കൂടിയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ ദിലീപ്, തമന്ന എന്നിവരെ കൂടാതെ മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ശരത്കുമാർ, രാധിക ശരത്കുമാർ, ഗണേഷ് കുമാർ, സിദ്ദിഖ്, ഈശ്വരി റാവു, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, തമന്നയുടെ ആദ്യ മലയാള ചിത്രമാണ് ബാന്ദ്ര. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നൽകുന്ന ഈ ചിത്രത്തിൽ മൂന്നു പേര് ചേർന്നാണ് സംഘട്ടനങ്ങൾ നിർവഹിച്ചിരിക്കുന്നത്. അൻപറിവ്‌, മാഫിയ ശശി, ഫിനിക്‌സ് പ്രഭു

 

 

Suji