മീനാക്ഷിയുടെ വിവാഹം, വരന്‍ സിനിമാ നടന്‍..! സത്യം തുറന്ന് പറഞ്ഞ് ദിലീപ്

താരപുത്രി മീനാക്ഷിക്ക് ആരാധകര്‍ ഏറെയാണ്. സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ജനപ്രിയ നടന്‍ ദിലീപിന്റെ മകള്‍ ആയതുകൊണ്ട് തന്നെ താരപുത്രിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും കൗതുകമാണ്. മീനാക്ഷി സിനിമയിലേക്ക് വരുമോ എന്ന ചോദ്യങ്ങളായിരുന്നു ഏറെ നാള്‍ ആരാധകര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഇപ്പോഴിതാ.. അതിന് ശേഷം, താരപുത്രിയുടെ വിവാഹത്തെ കുറിച്ചുള്ള പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു.. മീനാക്ഷി വിവാഹിതയാകാന്‍ പോവുകയാണെന്നും.

വരന്‍ സിനിമാ ലോകത്തെ പ്രമുഖ യുവനടന്‍ ആണെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.. എന്നാലിപ്പോഴിതാ.. അത്തരം വാര്‍ത്തകളിലെ സത്യം എന്താണെന്ന് നടന്‍ ദിലീപ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഞാനും എന്റാളും ഷോയിലേക്കെത്തിയപ്പോഴായിരുന്നു ദിലീപിന്റെ പ്രതികരണം. മീനാക്ഷി ദിലീപ് വിവാഹിതയാവുകയാണെന്നും, വരന്‍ സിനിമയില്‍ നിന്നാണെന്നും എല്ലാം പ്രചരണം നടന്ന പശ്ചാത്തലത്തിലാണ് ദിലീപ് സത്യം വെളിപ്പെടുത്തി എത്തിയത്. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത്

സോഷ്യല്‍മീഡിയയിലൂടെയായാണ്. ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്‍ക്കാര്‍ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത കാര്യമാണിതെല്ലാമെന്നും അദ്ദേഹം ഷോയില്‍ വെച്ച് പറഞ്ഞു. ഇതോടെ പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുത്തിരിക്കുകയാണ് ദിലീപ്.

അതേസമയം, ഇതിന് മുന്‍പ് മീനാക്ഷി സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു.. എന്നാല്‍ തന്റെ എംബിബിഎസ് പഠനത്തിന്റെ തിരക്കിലാണ് താരപുത്രി. സിനിമാ മോഹം മനസ്സില്‍ പോലും മീനാക്ഷിക്ക് ഇല്ലെന്ന് അടുത്ത സുഹൃത്തും നടിയുമായ നമിത പോലും പറഞ്ഞിരുന്നു.

Nikhina