റാഫി മെക്കാർട്ടിന്റെ ചിത്രങ്ങളിൽ മികച്ച ഒരു ഹിറ്റ് ചിത്രമായിരുന്നു ‘തെങ്കാശി പട്ടണം’, ഇപ്പോൾ ചിത്രത്തെ കുറിച്ചും അതിലെ തന്റെ കഥപാത്രത്തെ കുറിച്ചും ദിലീപ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.ചിത്രത്തിലെ ശത്രുഘ്നൻ എന്ന വേഷം താൻ ചോദിച്ചു വാങ്ങിയ വേഷം, റാഫി ഈ കഥ കേൾക്കാൻ വിളിച്ചപ്പോൾ ആണ് ഈ കഥപാത്രത്തെ കുറിച്ച് കേട്ടത്, കേട്ട് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ആ ശത്രുഘ്നൻ എന്ന വേഷത്തെ ഞാൻ ചെയ്യാം
എന്നാൽ ഹീറോകൾ അല്ല കഥ മുനോട്ടു കൊണ്ടുപോകുന്നത്,പകരം ഈ മൂന്നാമൻ ശത്രു ആണ്, തെങ്കാശി പട്ടണത്തിന്റെ ഗതി തന്നെ മാറ്റി എഴുതുന്നത് ഈ ശത്രു ആണ്, എല്ലാം അയാൾക്ക് അറിയാം , അങ്ങനൊരു കഥപാത്രത്തെ ഞാൻ ചോദിച്ചു വാങ്ങുവായിരുന്നു ദിലീപ് പറഞ്ഞു, വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.