സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തി ദിലീപിന്റെ മുംബൈയില്‍ നിന്നുള്ള വീഡിയോ..!

മലയാള സിനിമയുടെ ജനപ്രിയ നായകന്‍ ദിലീപ് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. വോയിസ് ഓഫ് സത്യനാഥന്‍ എന്നാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പേര്. ഇപ്പോഴിതാ മുംബൈയില്‍ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരവെ, മുംബൈയില്‍ വെച്ചുള്ള ദിലീപിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.. മുംബൈയിലിലെ റോഡിലൂടെ താരം നടന്നു പോകുന്ന വീഡിയോ ആണിത്.

സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി പുറത്ത് വിട്ട ഈ വീഡിയോ ആണ് ഇപ്പോള്‍ ദിലീപിന്റെ ഫാന്‍സ് പേജിലടക്കം ആഘോഷമായി മാറുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാാവുമായ എന്‍.എം ബാദുഷയാണ് ദിലീപിന്റെ ഈ വീഡിയോ പുറത്ത് വിട്ടത്. അദ്ദേഹം ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ട വീഡിയോ പിന്നീട് ആരാധകര്‍ ഏറ്റെടുക്കുക ആയിരുന്നു. ദിലീപിന് ഒപ്പം ജോജു ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍..

ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിച്ച സിനിമ ചിത്രീകരണം ആരംഭിച്ചിരുന്നു എങ്കിലും പല കാരണങ്ങള്‍ കൊണ്ട് തന്നെ പിന്നീട് മുടങ്ങിപ്പോവുകയും ചെയ്തിരുന്നു.. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നത്. നിര്‍മ്മാതാവ് ബാദുഷ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. സിനിമയുടെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിക്കുക ആണെന്നും എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും ആയിരുന്നു ഇദ്ദേഹം പറഞ്ഞത്.

ഏറെ നാളുകള്‍ക്ക് ശേഷം സംവിധായകന്‍ റാഫിയും ദിലീപും ഒന്നിച്ച് എത്തുന്ന സിനിമ എന്നതിനാല്‍ വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്. സിനിമ ഒരു തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ട വിവരം.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago