എന്താ ഇനി സംഭവിക്കുന്നത് എന്ന് നമുക്കറിയില്ല, കാവ്യയെ കുറിച്ച് വാചാലനായി ദിലീപ്

ദിലീപ് കാവ്യ ജോഡികളെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരുടേയും സിനിമകളെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരുപാട് സിനിമകളില്‍ ജോഡിയായി അവതരിപ്പിച്ചിട്ടുള്ള ഇവര്‍ ഇപ്പോള്‍ ജീവിതത്തിലും യഥാര്‍ത്ഥ ജോഡികളാണ്.2016ല്‍ ആയിരുന്നു മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. പിന്നീട് 2018ല്‍ അവര്‍ക്ക് കൂട്ടായി ഒരു പെണ്‍കുഞ്ഞും എത്തി. ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്കു ശേഷം ഒരു പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ദിലീപ്. ഉറ്റസുഹൃത്ത് നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലൂടെയാണ് താരം തന്നെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഭാര്യയായ കാവ്യാമാധവന്‍ ഇനി എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുക എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.

ദിലീപിന്റെ വാക്കുകള്‍- കാവ്യ വേറെ തീരുമാനങ്ങള്‍ ഒന്നും ഇതുവരെ എടുത്തിട്ടില്ല. കാരണം മകള്‍ ജനിച്ച അന്നുമുതല്‍ അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് കാവ്യയാണ്. ഒരാളെ കൊണ്ടുപോലും ചെയ്യിപ്പിക്കാനോ മോളെ നോക്കാന്‍ ഒരു ആയയെ വെക്കാന്‍ ഒന്നും സമ്മതിച്ചിട്ടില്ല.ഇപ്പോള്‍ മഹാലക്ഷ്മിയുടെ പുറകെയാണ് ആള്. എന്താ ഇനി സംഭവിക്കുന്നത് എന്ന് നമുക്കറിയില്ല. ഏതെങ്കിലും സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. മഹാലക്ഷ്മി ഭയങ്കര റൗഡിബേബി ആണെന്നും ദിലീപ് പറഞ്ഞു.

Rahul

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

21 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago