ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ദില്‍ഷയും റംസാനും!! സൂപ്പര്‍ ജോഡിയെന്ന് ആരാധകര്‍

ആരാധകരുടെ പ്രിയ താരങ്ങളാണ് മുഹമ്മദ് റംസാനും ദില്‍ഷ പ്രസന്നനും. നൃത്ത വേദിയിലൂടെ കഴിവ് തെളിയിച്ച് പിന്നീട് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട് ഇവര്‍. ഇപ്പോഴിതാ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് റംസാനും ദില്‍ഷയും. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ ആണ് ആരാധക ശ്രദ്ധ നേടുന്നത്. മല്ലിപ്പൂ വെച്ച് വാട്‌തെ.. എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ച് എത്തിയത്.

മല്ലിപ്പൂ.. വിത്ത് പൂക്കാരി എന്ന് കുറിച്ചാണ് റംസാന്‍ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധിപ്പേരാണ് നൃത്ത വീഡിയോയ്ക്ക് കമന്റുകള്‍ അറിയിച്ച് എത്തുന്നത്.. നിങ്ങള്‍ സൂപ്പര്‍ ജോഡിയാണെന്ന് റംസാനോടും ദില്‍ഷയോടും ആരാധകര്‍ പറയുന്നു. ബിഗ് ബോസ് ഷോയിലൂടെയാണ് റംസാനേയും ദില്‍ഷയേയും എല്ലാം പ്രേക്ഷകര്‍ അടുത്തറിയുന്നത്.

രണ്ട് പേരും ഒരേ സീസണില്‍ അല്ലായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത് എങ്കില്‍ പോലും.. നൃത്ത വേദികളിലൂടെ വളര്‍ന്ന സൗഹൃദമാണ് റംസാന്റേതും ദില്‍ഷയുടേതും. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് കിടിലന്‍ നൃത്ത വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്. ബിഗ് ബോസ് നാലാം സീസണില്‍ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ റംസാനും രംഗത്ത് എത്തിയിരുന്നു..

തന്റെ പ്രിയ സുഹൃത്തിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് പറഞ്ഞായിരുന്നു റംസാന്‍ എത്തിയിരുന്നത്. ഇപ്പോഴിതാ പ്രിയ താരങ്ങള്‍ ഒന്നിച്ച് എത്തിയ ഡാന്‍സ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിങ്ങള്‍ സൂപ്പര്‍ ജോഡിയാണെന്നും ഇനിയും നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു എന്നും ആരാധകര്‍ കമന്റായി കുറിക്കുന്നു.

Sreekumar

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

47 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

1 hour ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago