ഞാൻ അങ്ങനെ ആണെന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല, ദിൽഷ

ബിഗ് ബോസ് സീസൺ ഫോറിൽ വിജയ് ആയെങ്കിലും ഷോയ്ക്ക് ശേഷം വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണം ആയിരുന്നു ദിൽഷയ്ക്ക്  നേരിടേണ്ടി വന്നത്. തന്റെ വിജയത്തെ  ആസ്വദിക്കാൻ പോലും കഴിയാത്ത വിധമുള്ള വിമർശനങ്ങൾ ആണ് താരത്തിന് ലഭിച്ചത്. തന്നെ പോലെ പരിഹാസങ്ങൾ നേരിടുന്ന മറ്റൊരു പെണ്കുട്ടിയില്ല എന്നാണ് ദിൽഷാ ഇപ്പോൾ അഭിമുഖത്തിൽ പറയുന്നത്. അയാം വിത്ത് ധന്യ വർമ്മ എന്ന ചാറ്റ് ഷോയ്ക്ക് ഇടയിൽ ആണ് ദിൽഷാ തന്റെ മനസ്സ് തുറന്നിരിക്കുന്നത്. തന്നെ പോലെ പരിഹാസം ഏറ്റു വാങ്ങേണ്ടി വന്ന മറ്റൊരു പെൺകുട്ടി ഇല്ലെന്നും പല തരത്തിലും തന്നെ ആളുകൾ പരിഹസിക്കാറുണ്ട് എന്നുമാണ് ദിൽഷ പറയുന്നത്. ദിൽഷയുടെ  വാക്കുകൾ ഇങ്ങനെ, അടുത്തിടെ ഞാനും റംസാനും ഒന്നിച്ച് ഒരു ഡാൻസ് വീഡിയോ ചെയ്തിരുന്നു. അത് സാക്ഷാൽ എ ആർ റഹ്‌മാൻ സാർ സ്റ്റോറി ആയി പങ്കുവെച്ചിരുന്നു.

അത് ശരിക്കും ഒരുപാട് സന്തോഷം തോന്നിയ കാര്യം ആണ്. ഇപ്പോഴും സ്റ്റേജിൽ ഡാൻസ് ചെയ്യാൻ കയറുമ്പോൾ പലരും ബിഗ് ബോസ്സിലെ കാര്യങ്ങൾ ഒക്കെ വെച്ച് എന്നെ തേപ്പുകാരി എന്ന് വിളിക്കാറുണ്ട്. എന്നാൽ അതൊക്കെ അവഗണിച്ച് ധൈര്യം സംഭരിച്ചാണ് ഞാൻ സ്റ്റേജിൽ കയറി ഡാൻസ് ചെയ്യാറുള്ളത്. ഒരുപാട് പെൺകുട്ടികൾ എനിക്ക് സോഷ്യൽ മീഡിയയിൽ കൂടി മെസേജ് അയക്കാറുണ്ട്. ചേച്ചിയെ പോലെ ലൈഫ് സെറ്റിൽ ആയിട്ട് വിവാഹം കഴിക്കാൻ ആണ് ഞങ്ങളുടെയും ആഗ്രഹം എന്നൊക്കെ പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ ശരിക്കുംസന്തോഷം തോന്നാറുണ്ട്. ഇരുപത്തി മൂന്ന് വയസ്സ് കഴിഞ്ഞും പെൺകുട്ടികൾ വിവാഹം കഴിച്ചില്ല എങ്കിൽ അവർക്ക് വയസ്സായി പോയി എന്നാണ് നമ്മുടെ സമൂഹത്തിന്റെ ഒരു പൊതു കാഴ്ചപ്പാട്.

സെറ്റിൽ ആയതിന് ശേഷം മാത്രം മതി വിവാഹം എന്ന് ഞാൻ എടുത്ത തീരുമാനം ആയിരുന്നു. അതിനു വയസ് എത്ര ആയാലും കുഴപ്പമില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് വരെ വിവാഹം കഴിച്ചില്ല, കിളവി ആയി പോയല്ലോ എന്നൊക്കെ പല കമെന്റുകളും തനിക്ക് സോഷ്യൽ മീഡിയയിൽ വരാറുണ്ട്. മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹിത ആകാത്തതിൽ ആണ് പലരും എന്നെ കിളവി എന്നൊക്കെ വിളിക്കുന്നത്. എന്നാൽ ഞാൻ ഒരു കിളവി ആയി പോയി എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല.  എന്റെ കരിയർ ഞാൻ ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളു. നാൽപ്പത് അല്ല, അൻപത് വയസ്സ് ആയാലും കരിയറിൽ ആക്റ്റീവ് ആയി ഇരിക്കാൻ ആണ് ഞാൻ ശ്രദ്ധിക്കുന്നത്. ഇരുപത്തി രണ്ടു വയസ്സ് കഴിഞ്ഞാൽ പെൺകുട്ടികൾ കല്യാണം കഴിക്കണം. അല്ലാതെ ഡാൻസ് കളിച്ച് നടക്കുകയല്ല വേണ്ടത് എന്ന് പറഞ്ഞു പലരും മെസ്സേജ് അയക്കാറുണ്ട് എന്നുമാണ് ദില്ഷ പറയുന്നത്.

Devika Rahul