ദില്‍ഷ എവിടെയായിരുന്നു..? ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കാന്‍ നോക്കിയെന്ന് ആരാധകര്‍!

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ ആദ്യത്തെ ലേഡി ബിഗ് ബോസ് വിന്നറായി, നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ ആദ്യമായി മിനിസ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് സിരീയലിലും എത്തിയ താരത്തെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. അതിന് ശേഷവും സോഷ്യല്‍ മീഡിയ വഴി ദില്‍ഷയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു..

എന്നാല്‍ ഇപ്പോഴിതാ ദില്‍ഷ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന് കാട്ടി പരിഭവവും പരാതിയും അറിയിച്ച് എത്തിയിരിക്കുകയാണ് ദില്‍ഷയുടെ ആരാധകര്‍. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയിലും പരിഭവം അറിയിച്ച് ആരാധകര്‍ എത്തയിരുന്നു. ദില്‍ഷയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമായി കാണുന്നില്ല.. കാണാതായപ്പോള്‍ ലുക്കൗട്ട് നോട്ടീസ് വരെ പുറത്തിറക്കാന്‍ നോക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

ഒന്ന് ലൈവില്‍ വരാനും തങ്ങളുമായി ഒന്ന് ഇന്ററാക്ട് ചെയ്യാനും ആരാധകര്‍ ദില്‍ഷയോട് ആവശ്യപ്പെടുന്നുണ്ട്.. ഇപ്പോള്‍ താരം ഇത്തരത്തില്‍ വരുന്ന കമന്റുകള്‍ക്ക് എല്ലാം മറുപടിയും പറഞ്ഞിരിക്കുകയാണ്.. ഇപ്പോള്‍ ഞാന്‍ വന്നില്ലേ… ലൈവ് എല്ലാം പെട്ടെന്ന് തന്നെ ശരിയാക്കാം.. ലൈവില്‍ വരാം എന്നും ദില്‍ഷ കമന്റ് സെക്ഷനിലൂടെ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നു. തന്റെ വിശേഷങ്ങള്‍ എല്ലാം അറിയിച്ച് ദില്‍ഷ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ടായിരുന്നു..

ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി ദില്‍ഷ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ താരം ലൈവ് വീഡിയോയില്‍ എത്തുന്നത് എല്ലാം വളരെ വിരളമാണ്.. ദിലുവിനെ ഞങ്ങള്‍ക്ക് വല്ലാതെ മിസ് ചെയ്യുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.. എന്നും കൂടുതല്‍ സജീവമായിരിക്കാം..എന്നും ദില്‍ഷ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago