വീടിന്റെ വിളക്ക്! നാത്തൂന്റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി ഡിംമ്പിള്‍

സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട താര കുടുംബമാണ് നടി ഡിംമ്പിള്‍ റോസിന്റേത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഡിംമ്പിള്‍. തന്റെ കുടുംബ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് എത്താറുണ്ട് താരം. യൂട്യൂബ് ചാനലിലൂടെ ഗര്‍ഭകാല വിശേഷങ്ങള്‍ എല്ലാം താരം പങ്കുവച്ചിരുന്നു. ഇരട്ടക്കുട്ടികളില്‍ ഒരാളെ നഷ്ടപ്പെട്ടെന്നും താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഏട്ടന്റെ ഭാര്യയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ഡിംമ്പിള്‍. നാത്തൂന്റെ ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍ എന്ന ക്യാപ്ഷനോടെയാണ് ഡിംപിള്‍ വീഡിയോ പങ്കുവച്ചത്.

തങ്ങളുടെ വീട്ടില്‍ ചെറിയ കാര്യമാണെങ്കില്‍ പോലും വലിയ ആഘോഷമാക്കാറുണ്ടെന്ന് ഡിംംപിള്‍ പറഞ്ഞിരുന്നു. അതുകൊണ്ട് വീട്ടില്‍ ഇടയ്ക്കിടെ ആഘോഷങ്ങള്‍ നടക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

പിറന്നാള്‍ ദിനത്തില്‍ ഡിവൈന് വേണ്ടി അടിപൊളി കേക്ക് താരം ഒരുക്കിയിരുന്നു. കേക്കിന് നല്ല ടേസ്റ്റ് ഉണ്ടെന്നും ഡിവൈന്‍ പറഞ്ഞെന്നും താരം പറയുന്നു. ഡിംമ്പിള്‍ തന്നെയാണ് പിറന്നാള്‍ പരിപാടി സംഘടിപ്പിച്ചത്.

മൂന്നുവര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഡിവൈന്‍ വീട്ടിലേക്ക് വരുന്നതിനു മുമ്പേ വീട്ടില്‍ വലിയ ഒച്ചയും ബഹളം ഒന്നുമുണ്ടായിരുന്നില്ലെന്ന് ഡിംപിള്‍ പറഞ്ഞു. ഡിവൈന്‍ എത്തിയതിന് പിന്നാലെയാണ് എല്ലാവരും നന്നായി സംസാരിക്കാന്‍ തുടങ്ങിയതെന്നും ഡിംമ്പിള്‍ പറഞ്ഞു. അതിന് ശേഷമാണ് താന്‍ പോലും നന്നായി സംസാരിച്ചു തുടങ്ങിയത് എന്നാണ് ആരാധകരും പറയുന്നതെന്നും താരം പറയുന്നു.

ഈ സന്തോഷ നിമിഷങ്ങള്‍ എന്നും ഇതുപോലെ നില്‍ക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. ഈ വീടിന്റെ വിളക്കാണ് ഡിവൈന്‍ എന്നും കമന്റുകള്‍ ഉണ്ട്.

Anu