Film News

നിങ്ങളുടെ ഭക്ഷണ രീതിയുടെ പ്രശ്നമാണതൊക്കെ, ഡിംപിളിന് ഉപദേശവുമായി ആരാധകർ

അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് ഇന്ന് ഡിംപിൾ റോസ്. ഇപ്പോള്‍ ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഇതിനൊപ്പം യൂട്യൂബിലൂടെ തന്റെ വിശേഷങ്ങളും കുടുംബത്തിലെ കാര്യങ്ങളുമൊക്കെ ഡിംപിള്‍ തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മകന്‍ പാച്ചുവിന്റെ കൂടെയുള്ള രസകരമായ വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ മകനെ കുരങ്ങാ എന്ന് വിളിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു. പിന്നാലെ അത് സ്‌നേഹം കൊണ്ടാണെന്നും മോശമായി അതിലൊരു അര്‍ഥവും കാണേണ്ടതില്ലെന്നും ഡിംപിള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ആരാധകര്‍ക്ക് വേണ്ടിയൊരു വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുകയാണ്. തങ്ങളോട എന്ത് വേണമെങ്കിലും ചോദിക്കാമെന്ന് പറഞ്ഞാണ് യൂട്യൂബ് ചാനലിലൂടെ ഒരു വീഡിയോ ഡിംപിള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അടുത്ത വീഡിയോയിലൂടെ പറയാമെന്നും നടി പറഞ്ഞിരുന്നു. ഇതിന് താഴെ നിരവധിപേരാണ് ചോദ്യങ്ങളുമായി എത്തിയത്. എന്നാല്‍ ഡിംപിളിനും നാത്തൂന്‍ ഡിവൈനിനും ചില ഉപദേശങ്ങളുമായിട്ടാണ് ഒരു ആരാധിക എത്തിയിരിക്കുന്നത്. കുഞ്ഞുമക്കളുള്ള വീടായത് കൊണ്ട് കാണിക്കേണ്ട മര്യാദകളെ പറ്റിയാണ് ഡിംപിളിന്റെ വീഡിയോയുടെ താഴെ ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഡിംപിളിനോട് ചോദിക്കാനൊന്നുമില്ല. പറയാനേ ഉള്ളൂ. ശരി എന്ന് തോന്നുന്നെങ്കില്‍ എടുക്കണം. ഇന്ന് ഡിവൈനിന്റെ വീഡിയോയില്‍ കണ്ടു കുട്ടികളെ വിളിക്കാന്‍ പോയിട്ട് വന്ന് ചെരുപ്പ് അഴിക്കാതെ അകത്ത് കയറുന്നത്. അതിന് മുമ്പ് രാവിലെ പാച്ചുവും ചാക്കോച്ചനും നിലത്ത് ഇരുന്ന് കളിക്കുന്നതും, ചാക്കോച്ചന്‍ നിലത്ത് നിന്ന് തനിയെ എഴുന്നേല്‍ക്കുന്നതും കണ്ടു. പുറത്ത് പോയി വരുമ്പോള്‍ ആ ചെരുപ്പ് മുഴുവന്‍ അഴുക്ക് ആകില്ലേ? നിലത്ത് ഇരുന്നു കുട്ടികള്‍ കളിക്കുമ്പോള്‍ അവര്‍ കൈ വായിലും കണ്ണിലും ഒക്കെ വയ്ക്കില്ലേ? അപ്പോളാണ് അസുഖം ഉണ്ടാകുന്നത്.

Dimple Rose & Anson Francis

ഈ മഴ കാലത്ത് പ്രത്യേകം അതൊക്കെ സൂക്ഷിക്കണം. ലൂസ് മോഷന്‍ ഒന്നും വെറുതെ അങ്ങ് വരുന്നതല്ല. നിങ്ങളുടെ ഭക്ഷണ രീതികളുടെ പ്രശ്‌നമാണ് ഇതൊക്കെ. സോഷ്യല്‍ മീഡിയ വഴി കാണിക്കുമ്പോള്‍ ഒരു മോശം സന്ദേശമാണ് സൊസൈറ്റിയിലേക്ക് പോകുന്നത്. വീഡിയോസ് കാണുന്ന പല പ്രായത്തിലുമുള്ള ആളുകള്‍ ഉണ്ടാകും. കുട്ടികളെയും മറ്റും പിന്നാലെ നടന്നു ഇതൊക്കെ തെറ്റാണ് എന്ന് പറഞ്ഞു കൊടുക്കാന്‍ പറ്റില്ല. അവര്‍ അത് ശരി ആണെന്ന് കരുതി ചെയ്യും. ബേസിക് ഹൈജീനിന്റെ ഭാഗമാണ് ഈ ചെരുപ്പ് പുറത്ത് ഇടലൊക്കെ. അത് മോള്‍ നല്ല പോലെ ശ്രദ്ധിക്കണം. ഇഷ്ടം കൊണ്ടാണ് പറയുന്നത്. മമ്മി പറയുന്ന പോലെ അവരവരുടെ ശരി അവരവര്‍ അങ്ങ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടുക അല്ല വേണ്ടത്. ശരിയായത് മാത്രം സോഷ്യല്‍ മീഡിയയില്‍ ഇടണമെന്നാണ്’, ഒരു ആരാധിക ഡിംപിൡനാട് പറയുന്നത്. എന്നാൽ ഡിംപിളിലിന്റെ വീഡിയോയ്ക്ക് താരത്തെ അനുകൂലിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്.

അതേസമയം ബാലതാരമായി അഭിനയിക്കാനെത്തി പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ ശ്രദ്ധേയായി മാറിയ താരമാണ് ഡിംപിള്‍ റോസ്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലാണ് നടി അവസാനമായി അഭിനയിച്ചത്. ശേഷം വിവാഹിതയായതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് ഡിംപിളിന്റെ ഭർത്താവ്. 2017ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതിനെ പറ്റിയും അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചുമൊക്കെ നടി ഡിംപിള്‍ റോസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പാച്ചു എന്ന് വിളിക്കുന്ന മകന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് നടി

Devika Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago