ബാലതാരമായി സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ ഡിംപിള്‍ റോസും താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഡിംപിള്‍ യുട്യൂബ് ചാനലുമായി സജീവമാണ്. പാചകം, വീട്ടുവിശേഷങ്ങള്‍, വ്ലോഗുകള്‍ തുടങ്ങിയവയാണ് ഡിംപിളിന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു ആണ്‍കുഞ്ഞാണ് ഡിംപിളിനുള്ളത്. അടുത്തിടെയാണ് മകൻ കെൻഡ്രിക്കിന്റെ രണ്ടാം പിറന്നാള്‍ ഡിംപിളും കുടുംബവും ആഘോഷിച്ചത്.പാച്ചുവെന്ന് ഓമനപ്പേരുള്ള കെൻഡ്രിക്കിന് ഡിംപിളിന് എന്ന പോലെ ആരാധകരുമുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോഴും ഡിംപിള്‍ യുട്യൂബ് ചാനലുമായി സജീവമായിരുന്നു.എന്നാല്‍ ഒരു ദിവസം പെട്ടന്ന് ഡിംപിള്‍ സോഷ്യല്‍ മീഡിയില്‍ നിന്നും അപ്രത്യക്ഷമായി. മാസങ്ങളോളം ഡിംപിളിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് താരം തന്നെയാണ് ഗര്‍ഭ കാലത്തുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചു. ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടും ഒരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചും ഡിംപിള്‍ വെളിപ്പെടുത്തിയത്. കെസ്റ്ററായിരുന്നു ഡിംപിളിന് പിറന്ന മറ്റൊരു മകൻ. പക്ഷെ പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ആ കുഞ്ഞിനെ ഡിംപിളിന് നഷ്ടപ്പെട്ടു. കണ്ണ് നിറച്ച് കാണാൻ പോലും ഡിംപിളിന് സാധിച്ചില്ല. ഒരാള്‍ ഈ ലോകത്ത് നിന്നും പോയപ്പോള്‍ മറ്റെയാള്‍ അത്യാസന്ന നിലയിലായിരുന്നു. മാസങ്ങളോളമുള്ള പ്രാര്‍ത്ഥനയുടെ ഫലമായാണ് പാച്ചുവിനെ ഡിംപിളിന് കിട്ടിയത്. എത്രയൊക്കെ സന്തോഷിക്കേണ്ട നിമിഷങ്ങള്‍ വന്നാലും കെസ്റ്ററിന്റെ വേര്‍പാട് ഉണ്ടാക്കിയ മുറിവ് ഒരു കാലത്തും ഉണങ്ങില്ലെന്നാണ് ഡിംപിള്‍ പറയാറുള്ളത്. രണ്ട് മക്കളേയും ഒരുമിച്ച് വളര്‍ത്തുന്നതിനെ കുറിച്ചും സ്നേഹിക്കുന്നതിനെ കുറിച്ചും ഓമനിക്കുന്നതിനെ കുറിച്ചും തനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നുവെന്ന് ഡിംപിള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു ഫോട്ടോ പോലും മക്കളെ ചേര്‍ത്ത് നിര്‍ത്തി പകര്‍ത്താൻ ഡിംപിളിന് ആയില്ല. ഇപ്പോഴിതാ ഡിംപിളിന് വേണ്ടി തസ്നി ഷാൻ എന്ന കലാകാരി ചെയ്തു നൽകിയ ഒരു ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
പാച്ചുവിനെ പോലെ കെസ്റ്ററും ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും രൂപം എന്നത് കാണിക്കുന്ന ഒരു ഫോട്ടോയാണ് തസ്നി ഡിംപിളിനായി ചെയ്ത് കൊടുത്തിരിക്കുന്നത്.തസ്നി ഡിജിറ്റല്‍ വര്‍ക്കിലൂടെ ചെയ്ത ഫോട്ടോയില്‍ പാച്ചുവിനൊപ്പം ചിരി തൂകി നില്ക്കുന്ന കെസ്റ്ററിനെ കാണാം.രണ്ട് മാലാഖ കുട്ടികള്‍ ഭൂമിയിലേക്ക് വന്നു.അതില്‍ നിന്ന് ഒരാളെ ദൈവം തിരിച്ചെടുത്തു.കാരണം അവര്‍ അത്രയ്ക്കും മനോഹരമായത് കൊണ്ടായിരിക്കാം.കെൻഡ്രിക്കിനെ ഭൂമിയിലാക്കി കെസ്റ്റര്‍ പോയി. അവൻ ഇന്നും ജിവിക്കുന്നു.പാച്ചുവിലൂടെ’, എന്ന കുറിപ്പിനൊപ്പമാണ് പാച്ചുവിന്റെയും കെസ്റ്ററിന്റെയും ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര് കമന്റുമായി എത്തി. അവൻ ദൈവത്തിന്റെ മടിയില്‍ ഇരിക്കുന്നുണ്ട്. അതില്പരം നമുക്ക് എന്ത് വേണം.മാലാഖ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, കെസ്റ്റര്‍ എന്നും ദൈവത്തിന്റെ പ്രിയപ്പെട്ടവനാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍. അടുത്തിടെ ഡിംപിളിന്റെ നാത്തൂൻ ഡിവൈനിന് രണ്ടാമത് ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. തന്റെ കുഞ്ഞിനെ കയ്യില്‍ കിട്ടിയപ്പോള്‍ കെസ്റ്റര്‍ വീണ്ടും ജന്മമെടുത്തതായിട്ടാണ് തോന്നുന്നത് എന്നാണ് ഡിവൈൻ പറഞ്ഞത്. ഡിവൈനിന്റെ കുഞ്ഞിനെ കയ്യില്‍ വാങ്ങാനും തലോലിക്കാനുമെല്ലാം ആശുപത്രിയിലേക്ക് ഓടി എത്തിയതും ഡിംപിളായിരുന്നു. തനിക്കൊപ്പമുള്ള മകൻ പാച്ചു പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മനസ് തുറന്ന് സന്തോഷിക്കാൻ പോലും ഡിംപിളിന് കഴിയാറില്ല. കാരണം അതേ ദിവസം തന്നെയാണ് മറ്റൊരു മകനെ ഡിംപിളിന് നഷ്ടപ്പെട്ടതും. അവസാനമായി കെസ്റ്ററിനെ ഒരു നോക്ക് കാണാനും ഡിംപിളിന് ആയില്ല. ഗര്‍ഭകാലത്തെ കുറിച്ചും ആശുപത്രി വാസത്തെ കുറിച്ചുമെല്ലാം പറയുന്ന ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു. ഇന്ന് ഡിംപിളിന് ആശ്വാസം പാച്ചുവിന്റെ കളിയും ചിരിയും കൊഞ്ചലുമാണ്.