കല്യാണം കഴിഞ്ഞ് പോവുമ്പോഴും ഡാഡീനെ എങ്ങനെ കാണാതിരിക്കും എന്നായിരുന്നു ടെന്‍ഷന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഡിംപിള്‍ റോസ്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ താരം പങ്ക് വയ്ക്കാറുണ്ട്. ഡിംപിളിന്റെ അമ്മയും നാത്തൂനും യൂട്യൂബ് ചാനലുകളിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് താരം. മമ്മി വേഴ്സ് ഡാഡി എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഡിംപിളിന്റെ വാക്കുകള്‍- എപ്പോഴും രണ്ടാളും മാച്ചിംഗ് ഡ്രസാണ് ഇടാറുള്ളത്. എവിടെപ്പോവുകയാണെങ്കിലും അവരത് നോക്കും. ഞാനും ആന്‍സണും ചേട്ടനുമൊന്നും മാച്ചിംഗ് ഡ്രസ് അങ്ങനെ നോക്കാറില്ല. ഡാഡിക്കാണോ മമ്മിക്കാണോ തന്നെ നന്നായി മനസ്സിലാകുന്നതെന്ന് നോക്കുന്നതിനായാണ് ഈ വീഡിയോ, ഡാഡിക്കായിരിക്കും കൂടുതല്‍ മനസ്സിലാവുകയെന്ന് പറഞ്ഞപ്പോള്‍ മമ്മി അത് സമ്മതിച്ചിരുന്നില്ല. ഡാഡിയും ഞാനും എപ്പോഴും ഒരു ടീമാണ്. എന്തുണ്ടെങ്കിലും ഡാഡിയോടാണ് പറയാറ്. ഡോണ്‍ ചേട്ടന്‍ മമ്മിയോടാണ് പറയാറുള്ളത്.

ഡിംപിളിന്റെ അമ്മയുടെ വാക്കുകള്‍-കല്യാണത്തിന് തൊട്ടുമുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞായിരുന്നു മമ്മി സംസാരിച്ച് തുടങ്ങിയത്. ഡാഡിക്ക് എന്നെയല്ലേ കൂടുതലിഷ്ടമെന്ന സംശയത്തിലായിരുന്നു അന്ന് ഡിംപിള്‍. അത് കേട്ടപ്പോള്‍ ഡോണ്‍ ചേട്ടന്‍ എരികേറ്റി. ബെറ്റ് വെക്കാമെന്ന് പറഞ്ഞു. ഡാഡി വരുമ്പോള്‍ ചോദിക്കാമെന്ന് പറഞ്ഞു. ഡാഡിക്ക് ഇതൊന്നും അറിയില്ല. ഡാഡിക്ക് എന്നെയാണോ മമ്മീനെയാണോ കൂടുതലിഷ്ടമെന്നായിരുന്നു ഡിംപിള്‍ ചോദിച്ചത്. മമ്മീനെയാണ് എന്ന് പറഞ്ഞപ്പോള്‍ ഭയങ്കര കരച്ചിലിലായിരുന്നു ഡിംപിള്‍അവളൊരിക്കലും ഡാഡിയെ പിരിഞ്ഞിരുന്നിട്ടില്ല. കല്യാണം കഴിഞ്ഞ് പോവുമ്പോഴും ഡാഡീനെ എങ്ങനെ കാണാതിരിക്കും എന്നായിരുന്നു ടെന്‍ഷന്‍. ഡാഡിയില്ലാതെ ഒരു സ്ഥലത്തും പോവാറില്ലായിരുന്നു. ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സൊക്കെ എടുത്തിരുന്നു. നാനോ കാറും ഉണ്ടായിരുന്നു. ഒരു ദിവസം കാര്‍ പോയ്ക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഓഫായി. അന്ന് ഡാഡി ചീത്ത പറഞ്ഞു, പിന്നീടിന്ന് വരെ സ്റ്റിയറിംഗ് തൊട്ടിട്ടില്ല. 24 വയസ്സുവരെയുള്ള ജീവിതത്തില്‍ കരഞ്ഞ സന്ദര്‍ഭങ്ങള്‍ ഇതൊക്കെയാണ്.

 

 

 

 

 

 

 

 

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago