‘ഓര്‍ക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങള്‍’ മകന്റെ കല്ലറയില്‍ നിറ കണ്ണുകളോടെ ഡിംപിള്‍

മകന്‍ പാച്ചുവിന്റെ ഒന്നാം പിറന്നാളിന് ഹൃദയസ്പര്‍ശിയായ വീഡിയോയുമായി സീരിയല്‍ നടി ഡിംപിള്‍ റോസ്. ‘ഓര്‍ക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങള്‍’ എന്ന തലക്കെട്ടോടെയായിരുന്നു താരം യുട്യൂബില്‍ വീഡിയോ പങ്കുവെച്ചത്.

ഇരട്ടക്കുട്ടികളെയായിരുന്നു ഡിംപിള്‍ പ്രസവിച്ചത്. ഈ വീഡിയോയില്‍ തന്റെ നഷ്ടപ്പെട്ട കണ്മണിയെ ഓര്‍ക്കുകയാണ് ഡിംപിള്‍. ‘പാച്ചുവിന്റെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാളാണ്’ എന്ന് പറഞ്ഞ് കെസ്റ്ററിന്റെ കല്ലറയില്‍ പാച്ചുവുമായെത്തി കണ്ണീരോടെ പൂക്കളര്‍പ്പിക്കുകയാണ് ഡിംപിള്‍. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെസ്റ്റര്‍ മരിക്കുകയായിരുന്നു. ഇപ്പോള്‍ പാച്ചു ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആ സന്തോഷ ദിനത്തില്‍ പാച്ചുവിനൊപ്പം കെസ്റ്ററിന്റെ കല്ലറയിലെത്തി ഡിംപിള്‍ പൂക്കള്‍ അര്‍പ്പിച്ചു. ഇതിന്റെ വീഡിയോ യുട്യൂബില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഗര്‍ഭകാലത്തെ കുറിച്ചും ആശുപത്രിവാസത്തെ കുറിച്ചുമെല്ലാം പറയുന്ന വീഡിയോയില്‍ തനിക്ക് ആശ്വാസമായി നിന്നവര്‍ക്ക് ഡിംപിള്‍ നന്ദി പറയുന്നുണ്ട്.

പൂര്‍ണ വളര്‍ച്ചയെത്തും മുമ്പാണ് ഡിംപിള്‍ ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത്. രണ്ടു കുഞ്ഞുങ്ങളും അപകടനിലയായിലായിരുന്നു. ഇതില്‍ ഒരു കുഞ്ഞ് മരിച്ചപ്പോള്‍ രണ്ടാമത്തെ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ എന്‍ഐസിയുവിലായിരുന്നു. മൂന്നു മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിംപിളിന് ഈ കുഞ്ഞിനെ താലോലിക്കാന്‍ കഴിഞ്ഞത്. കെസ്റ്റര്‍ പാച്ചുവിലൂടെ തനിക്കൊപ്പം ജീവിക്കുന്നുവെന്ന വിശ്വാസത്തിലാണ് സങ്കടം മറയ്ക്കുന്നതെന്നും പാച്ചുവിന് കെസ്റ്ററിനെ കാണാനും അനുഭവിക്കാനും കഴിയുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്നും ഡിംപിള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Gargi

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

17 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago