എല്ലാം ദൈവത്തിന്റെ കൈയിലാണ്, പോകുന്നിടത്തോളം പോകട്ടെ! വേദനയായി ആദിത്യന്റെ വാക്കുകള്‍

മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകന്‍ ആദിത്യന്റെ അപ്രതീക്ഷിത വിയോഗം താരലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. ജനപ്രിയ പരമ്പരകളായിരുന്ന വാനമ്പാടി, അമ്മ , ആകാശദൂത് നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്നിവയെല്ലാം ആദിത്യന്റെ കൈയ്യൊപ്പ് പതിഞ്ഞവയായിരുന്നു. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും വാനമ്പാടിയും ആകാശദൂതും എല്ലാം പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്നതും ആദിത്യന്റെ കഴിവ് തന്നെയാണ്. ഹൃദയത്തിലിടം പിടിക്കുന്ന കുടുംബബന്ധങ്ങളുടെ കഥയാണ് ആദിത്യന്‍ ഒരുക്കിയതെല്ലാം.

പ്രതിസന്ധികള്‍ ഒരുപാട് അതിജീവിച്ചാണ് ആദിത്യന്‍ സീരിയല്‍ സംവിധാനരംഗത്ത് ഇടംപിടിച്ചത്. നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തുമാണ് എല്ലാ പിന്തുണയുമായി ഒപ്പം നിന്നത്. വാനമ്പാടി നിര്‍ത്തരുത് എന്ന് പ്രേക്ഷകര്‍ ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു ക്ലൈമാക്‌സ് നല്‍കി ആദിത്യന്‍ ആ കഥ അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ സൂപ്പര്‍ഹിറ്റായ സാന്ത്വനം പരമ്പര ഒരു ആയിരം എപ്പിസോഡ് വരെ പോകണമെന്ന് തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആദിത്യന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എത്രകാലം പോകുമെന്നൊക്കെ എല്ലാം ദൈവത്തിന്റെ കൈയിലാണ്, പോകുന്നിടത്തോളം പോകട്ടെ! എന്നായിരുന്നു ആദിത്യന്‍ സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മാത്രമല്ല സിനിമയിലേക്കും ചുവടുവയ്ക്കാനൊരുങ്ങിയിരിക്കുകയാണ് ആദിത്യന്‍. മെഗാ സീരിയല്‍ സംവിധാനം ചെയ്യുന്ന ആള് ബിഗ് സ്‌ക്രീനിലേക്ക് എത്തിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അത്തരം പരാതികള്‍ ഉണ്ടാകാതെ സിനിമ എടുക്കാനായിരുന്നു ലക്ഷ്യം. കഥയെല്ലാം ആദിത്യന്റെ പക്കലുണ്ടായിരുന്നു. സിനിമയുടെ ചര്‍ച്ചകളും കാര്യങ്ങളും ഏതാണ്ട് പാതിവഴിയില്‍ എത്തിയപ്പോഴാണ് അകാലത്തില്‍ മരണം തട്ടിയെടുത്തത്.

താരങ്ങളായ സീമ ജി നായര്‍, മനോജ് അടക്കമുള്ള താരങ്ങള്‍ പ്രിയ സുഹൃത്തിന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ചു. പ്രണാമവും ആദരാഞ്ജലിയും മനപ്പൂര്‍വ്വം അര്‍പ്പിക്കുന്നില്ലെന്നും കാരണം ആദിത്യനിപ്പോഴും തന്റെ ഉള്ളില്‍ ജീവനോടെ ചൈതന്യത്തോടെ തന്നെയുണ്ടെന്നുമാണ് മനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘പ്രിയപ്പെട്ട ആദിത്യ ..വിശ്വസിക്കാന്‍ പറ്റുന്നില്ല വാനമ്പാടി, സാന്ത്വനം (സീരിയല്‍ ) സംവിധായകന്‍ ആദിത്യന്‍ വിടപറഞ്ഞു ..ഈശ്വര സഹിക്കാന്‍ പറ്റുന്നില്ല, പറ്റുന്നില്ല ആദിത്യ…വാനമ്പാടിയിലെ എന്റെ ഭദ്രയും, ആകാശദൂദിലെ ജെസിയും ഈ കൈകളില്‍ ഭദ്രം ആയിരുന്നു’ എന്നാണ് സീമ ജി നായരും
ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Anu