സംവിധായകൻ ബാലചന്ദ്ര കുമാർ ഗുരുതരാവസ്ഥയിൽ; ചികിത്സാക്കായി വേണ്ടത് 20 ലക്ഷം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ  ഉയർന്നു കേട്ട പെരിയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റതു . കേസിലെ നിർണായക സാക്ഷി  ആയിരുന്നു ബാലചന്ദ്ര കുമാർ . എന്നാലിപ്പോൾ  ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിലെന്ന് കുടുംബം. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുന്ന ബാലചന്ദ്രകുമാറിൻ്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരുടെയും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യർത്ഥിച്ചു. വിട്ടുമാറാത്ത വൃക്കരോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നാണ് ഷീബ പറയുന്നത്. ബാലചന്ദ്ര കുമാറിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചെലവ് കണക്കാക്കിയിരിക്കുന്നത് 20 ലക്ഷം രൂപയാണെന്നും അവർ വിവരിച്ചു. ഒരു ഇൻഷുറൻസ് സപ്പോർട്ടും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഒരേയോരാൾ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാർക്കും കാര്യമായ സാമ്പത്തിക ശേഷിയില്ലെന്നും അവർ വിവരിച്ചു. 2 കുട്ടികൾ മാത്രമുള്ള കുടുംബമായതിനാൽ തന്നെ ദൈനംദിന ചെലവുകൾക്കൊപ്പം ഭർത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും ഷീബ കൂട്ടിച്ചേർത്തു.കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു ഈ സംഭവമെന്നും ഈ ദുഷ്‌കരമായ സമയത്ത് ബാലചന്ദ്ര കുമാറിനൊപ്പം നിൽക്കാൻ ഏവരും തയ്യാറാകണമെന്നും അവർ അഭ്യർത്ഥിച്ചു. കഴിയുന്ന സഹായം എല്ലാവരും ചെയ്യണമെന്നും ഷീബ കൂട്ടിച്ചേർത്തു. ബാലചന്ദ്രയുടെ ചികിത്സാ ചിലവുകൾക്കായി നിങ്ങൾ സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാർത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യർത്ഥിച്ചു. ചികിത്സയുടെ വിവരങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഷീബ രംഗത്തെത്തിയത്. ബാലചന്ദ്ര കുമാറിൻ്റെ ചികിത്സയ്ക്കായുള്ള സഹായത്തിനായുള്ള അക്കൗണ്ട് വിവരങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയിലാണ് രോഗം മൂര്‍ച്ഛിച്ചത്. ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കേസിന്റെ വിചാരണയെ ഇത് കാര്യമായി ബാധിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വൃക്ക രോഗബാധയെ തുടര്‍ന്ന് ബാലചന്ദ്രകുമാര്‍ ചികിത്സിയിലാണ്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ചികിത്സ കാര്യങ്ങള്‍ നടതിരുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളില്‍ ഒരാളാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസില്‍ അദ്ദേഹം നടത്തിയ നിര്‍ണായക വെളിപ്പെടുത്തലാണ് വീണ്ടും കേസ് ചര്‍ച്ചയാക്കിയത്.

എന്നാല്‍ വിചാരണയുടെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബാലചന്ദ്രകുമാര്‍ അസുഖബാധിതനാണെന്ന വിവരം എല്ലാവരെയും ഞെട്ടിക്കുന്നുണ്ട്. വൃക്ക രോഗം കാരണം ബാലചന്ദ്രകുമാറിന്  രണ്ട് ദിവസത്തെ ഇടവേളകളില്‍ ഡയാലിസിസ് വേണമെന്ന അവസ്ഥയായാതൊക്കെ വാർത്തയായിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ തന്നെ കേസിന്റെ വിചാരണ നടപടികളുടെ ഭാഗമാകാന്‍ നിലവിലെ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന് തടസം നേരിടുന്നുണ്ട്. നേരത്തെ കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വരാനുള്ള പ്രയാസം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കര്‍ശന സുരക്ഷ ഒരുക്കണമെന്ന നിര്‍ദ്ദേശം ആ സമയത്ത്  ഉയര്‍ന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വച്ചാണ് നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 23ന് പള്‍സര്‍ സുനി പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജുലായില്‍ നടന്‍ ദിലീപിനെ കേസില്‍ എട്ടാം പ്രതിയായി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്.

Sreekumar R