“ലളിത ചേച്ചിയുടെ വിയോഗം ഒരുതരത്തില്‍ ആശ്വാസമാണ്”… സംവിധായകന്‍ ഫാസില്‍

നാടക രംഗത്തിലൂടെ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിച്ച അഭിനയ പ്രതിഭ കെ.പി.എ.സി ലളിത ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും സങ്കടം സഹിക്കാന്‍ കഴിയുന്നില്ല. താരത്തെ കുറിച്ച് ഓരോ വാക്കുകള്‍ പറയുമ്പോഴും സഹപ്രവര്‍ത്തകരായ മലയാള സിനിമാ ലോകത്തെ സുഹൃത്തുക്കളുടെ ശബ്ദം ഇടറുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ ഫാസില്‍ ലളിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്…

ലളിത ചേച്ചിയുടെ വിയോഗം ഒരു തരത്തില്‍ ഒരു ആശ്വാസമാണെന്നാണ് അദ്ദേഹം പറയുന്നത്. കാരണം ഇനിയും വേദന സഹിക്കേണ്ടല്ലോ എന്നും ഫാസില്‍ കൂട്ടിച്ചേര്‍ക്കുന്നു… അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…. ലളിത ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ പറ്റില്ല. കരള്‍ മാറ്റി വയ്ക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ആളുകളെ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

അതുകൊണ്ട് ഒരു വിധത്തില്‍ ഈ വിയോഗം ആശ്വാസകരമാണ്. അവര്‍ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ! അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി. എനിക്കുള്ള വ്യക്തിപരമായ അഹങ്കാരം എന്താണെന്നു വച്ചാല്‍, എന്റെ തന്നെ ഏറ്റവും മികച്ച സിനിമയെന്നു കരുതുന്ന അനിയത്തിപ്രാവിലും മണിച്ചിത്രത്താഴിലും അതുല്യമായ പ്രകടനമാണ് അവര്‍ കാഴ്ച വച്ചത്.

അവരുടെ വിയോഗം മലയാള സിനിമയ്ക്കു നഷ്ടമാണ്. പലരും മരിക്കുമ്പോള്‍ അവര്‍ക്കു പകരം വയ്ക്കാന്‍ ആരുമില്ലെന്ന് പറയുന്നത് ലളിത ചേച്ചിയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ആ ആത്മാവിന് മോക്ഷം ലഭിക്കട്ടെ എന്നും അദ്ദേഹം പറയുന്നു…

 

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago