മമ്മൂട്ടിയുടെ ശത്രുവിനെ കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തല്‍..!!

ചെറു കഥാപാത്രങ്ങളിലൂടെ ഏകദേശം ഒരേ സമയത്ത് മലയാള സിനിമയില്‍ തുടക്കം കുറിച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പിന്നീട് മലയാള സിനിമാ ലോകം തന്നെ അടക്കിവാഴുന്ന രണ്ട് താര രാജാക്കന്മാരായി ഇരുവരും മാറുകയായിരുന്നു. സിനിമാ പ്രേമികള്‍ക്ക് എന്നും നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാന്‍ ഒരുപാട് കഥാപാത്രങ്ങളെ ഇതുവരും ഇതിനോടകം തന്നെ സമ്മാനിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംവിധായകന്‍ ജോണ്‍ പോള്‍ മമ്മൂട്ടിയുടെ ശത്രു ആരാണെന്ന് പറഞ്ഞ വാക്കുകളും അദ്ദേഹം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞതും ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…’സ്വയം മറന്ന് നിറഞ്ഞാടുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടേതായിട്ടുണ്ട്. അതിലൊന്ന്  അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രമാണ്. എന്നാല്‍ എനിക്ക് മമ്മൂട്ടിയുടെ മറക്കാനാവാത്ത കഥാപാത്രം തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ആണ്.

അതുവരെ കണ്ട മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ബാലന്‍ മാഷ്. ചിത്രത്തില്‍ അമ്മയുടെ വിഷം പുരട്ടിയ ഉരുളകള്‍ക്ക് വേണ്ടിയുള്ള ബാലന്‍ മാഷിന്റെ കാത്തിരിപ്പ് രംഗം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല. പറയാന്‍ ബാക്കി വെച്ചത് ഒരു മൂളലിലൂടെയും കണ്ണിന്റെ വിറയലിലൂടെയും ശരീര ഭാഷയിലൂടെയും പ്രകടിപ്പിക്കാന്‍ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ. എന്നാല്‍ മമ്മൂട്ടിയുടെ ശത്രു അദ്ദേഹം തന്നെയാണ്. നിലവില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും കഴിയും.

എന്നാല്‍ തനിക്ക് മാത്രം വെല്ലുവിളിയാകുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെങ്കില്‍ ഇനിയും പതിറ്റാണ്ടുകള്‍ ഈ നല്ല നടനെ കാത്തിരിക്കുന്നുണ്ട് എന്നാണ് ജോണ്‍ പോള്‍ പറയുന്നത്. അതേസമയം മോഹന്‍ലാല്‍ എന്ന നടനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്… ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരുപാട് സ്വാതന്ത്ര്യം നല്‍കുന്ന നടനാണ് മോഹന്‍ലാല്‍.

ഭരതം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കല്ലൂര്‍ ഗോപിനാഥന്‍ മോഹന്‍ലാലിന്റെ മികച്ച കഥാപാത്രമാണ്. യഥാര്‍ഥ്യത്തില്‍ നിന്നകന്ന് പ്രത്യേക കഥാപാത്രാവിഷ്‌കാരമാണ് കല്ലൂര്‍ ഗോപിനാഥന്‍. എഴുത്തുകാരനും സംവിധായകനും വേണ്ടത് എന്താണെന്ന് മനസ്സിലാക്കി അത് അതുപോലെ നല്‍കാന്‍ കഴിവുള്ള നടന്‍ മോഹന്‍ലാല്‍ മാത്രമാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

49 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago