ജോഷിയുടെ വീട്ടിലെ മോഷണം!! പ്രതിയെയും മോഷ്ടിച്ച ആഭരണങ്ങളും കണ്ടെത്തി

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം നടത്തിയ പ്രതി പിടിയില്‍. മുംബൈ സ്വദേശിയാണ് പിടിയിലായത്. ഉഡുപ്പിയില്‍ നിന്നാണ് പ്രതി പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി. ജോഷിയുടെ കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവുമാണ് മോഷ്ടാവ് കവര്‍ന്നത്. ഏകദേശം ഒരുകോടി രൂപ വരുന്ന വസ്തുക്കളാണ് കവര്‍ന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ശേഷമാണ് വീട്ടില്‍ മോഷണം നടന്നത്. പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. വീട്ടുവളപ്പില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യവും പതിഞ്ഞിരുന്നു. ആ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

വീട്ടില്‍ ജോഷിയും കുടുംബവും ജോലിക്കാരുമുള്ളപ്പോഴാണ് മോഷണവും നടന്നത്. വജ്ര നെക്ലേസ്, 10 വജ്രമോതിരങ്ങള്‍, 12 വജ്രം പതിച്ച കമ്മലുകള്‍, സ്ത്രീകള്‍ വിവാഹത്തിന് കൈയ്യിലണിയുന്ന സ്വര്‍ണത്തിന്റെ രണ്ട് വങ്കി, 10 സ്വര്‍ണമാലകള്‍, 10 വാച്ചുകള്‍ എന്നിവയാണ് നഷ്ടമായത്.

വീടിന്റെ അടുക്കളഭാഗത്തെ ജനല്‍വഴിയാണ് മോഷ്ടാവ് അകത്തേക്ക് കയറിയത്. ആ ജനലിന് അഴികളില്ലായിരുന്നു. അതിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷണ ശേഷം അടുക്കളവാതില്‍ തുറന്നാണ് പ്രതി പുറത്തേക്ക് പോയത്.

ജോലിക്കാര്‍ രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴാണ് മോഷണ കാര്യം അറിയുന്നത്. അടുക്കളവാതിലും ജനലും തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് മോഷണം അറിഞ്ഞത്. മുകള്‍നിലയിലെ മുറിയിലെ ഷെല്‍ഫ് കുത്തിത്തുറന്നതും കണ്ടെത്തി.

Anu

Recent Posts

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

6 hours ago

വർഷങ്ങൾ കഴിഞ്ഞിട്ടും ഫോണിന് ഒരു പ്രശ്നവുമില്ല, ഇങ്ങനെ പറയുന്നവരേ ഇതാ വമ്പനൊരു പണി, വാട്സ് ആപ്പ് പോയാൽ പിന്നെ എന്ത് കാര്യം

പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം ഫോണുകൾ അപ്ഗ്രേഡ് ചെയ്യാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ…

6 hours ago

ദേവതയായും, ‘വെപ്പാട്ടി’യായും ,കാബറെ നര്‍ത്തകിയായും, രതി രൂപിണിയായും അഭിനയിച്ച ജയഭാരതി; കണ്ണിൽ ലഹരി നിറച്ച നായികയെ കുറിച്ച്! ശാരദക്കുട്ടി

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന…

10 hours ago

തന്നെ മകളിൽ നിന്നും അടർത്തിമാറ്റി! തന്റെ മരണം ആഗ്രഹിച്ചു; മോളി കണ്ണമാലിക്കും, അമൃതക്കും എതിരെ ,ബാല

ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ്  അവസാനിച്ചത്.  പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി  വന്നിരുന്നു.…

11 hours ago

അരുൺ വെൺപാലയുടെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണ്ണിക’ യിലെ രണ്ടാമത്തെ ഗാനം പുറത്ത്

നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും   നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ  ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…

13 hours ago

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

14 hours ago