പ്രിയപ്പെട്ട സംവിധായകനും സുഹൃത്തുമായ റാഫി മെക്കാര്‍ട്ടിന്റെ
ജന്മദിനം ആഘോഷിച്ച് നടന് ദിലീപ്. മലയാള സിനിമയില്‍ ഒരുപിടി നല്ല സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും വോയിസ് ഓഫ് സത്യനാഥന് എന്ന ചിത്രത്തിലൂടെ റാഫിയും ദിലീപും ഒന്നിക്കുകയാണ്.
വോയിസ് ഓഫ് സത്യനാഥന്റെ സെറ്റില്‍ വെച്ചാണ് റാഫിയുടെ പിറന്നാള്‍ ദിനം ദിലീപും മറ്റ് അംഗങ്ങളും ആഘോഷമാക്കി മാറ്റിയത്. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം ബാദുഷയാണ് ആഘോഷത്തിന്റെ ഫോട്ടോകള്‍ പുറത്ത് വിട്ടത്.
സെറ്റില്‍ വെച്ച് സത്യനാഥന് ടീമിന്റെ വക റാഫിക്ക് ആശംസകള്‍ നേര്‍ന്നുള്ള കേക്ക് കട്ടിംഗും നടന്നു. പ്രിയപ്പെട്ട സംവിധായകനെ കെട്ടിപ്പിടിച്ച് അദ്ദേഹത്തിന് മധുരം നല്കുന്ന ദിലീപിന്റെ ഫോട്ടോകളും ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് രംഗത്ത് എത്തിയത്. ഒരുപാട് കാലങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ച സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്.
പല കാരണങ്ങളാല്‍ ഷൂട്ടിംഗ് നിര്‍ത്തി വെയ്ക്കേണ്ടി വന്ന സിനിമ പിന്നീട് മുംബൈയില്‍ ആണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഒരു തീയറ്റര്‍ റിലീസ് ആയി തന്നെയാണ് ചിത്രം എത്തുക. ഓണത്തിന് സിനിമയുടെ ഏറ്റവും പുതിയ അപ്ഡേഷന് പുറത്ത് വിടും എന്നാണ് വിവരം.
കാലങ്ങള്‍ക്ക് ശേഷം ഒരു ദിലീപ് ചിത്രം തീയറ്ററില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ ബോളിവുഡ് നടന് അനുപം ഖേറും.. ജോജു ജോര്‍ജും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വീണ നന്ദകുമാര്‍ ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…