ആലിയ ഭട്ടിന്റെ ആ ആഗ്രഹം നടക്കില്ലെന്ന് സംവിധായകന്‍ തീര്‍ത്ത് പറഞ്ഞു..!!

ബോളിവുഡില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന വളരെയധികം തിരക്കുള്ള നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന പുതിയ സിനിമ ഗംഗുബായ് കത്ത്യവാടി പ്രദര്‍ശനത്തിനായി അണിയറയില്‍ ഒരുങ്ങിയിരിക്കുകയാണ്. റിലീസിന് മുന്‍പേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആലിയയുടെ അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കും എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോവിഡ് പ്രതിസന്ധിക്കിടെ റിലീസ് വൈകിയ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ഗംഗുബായ് കത്ത്യവാടി. ആലിയ ഭട്ട് നായികയാകുന്ന ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിലെ ആലിയയുടെ ലുക്കും നേരത്തെ എത്തിയ ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ സ്‌ക്രീനിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഗംഗുബായ് റിലീസിന് മുമ്പ് തന്നെ തന്റെ കാമുകന്‍ രണ്‍ബീറിനെയും കുടുംബത്തെയും തന്റെ കുടുംബത്തെയും കാണിക്കാന്‍ ആലിയ ആഗ്രഹിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആലിയയുടെ ഈ ആവശ്യം സംവിധായകന്‍ പാടേ എതിര്‍ത്തു എന്നാണ് അറിയാന്‍ കഴിയുന്നത്. റിലീസിന് മുമ്പുള്ള പ്രീ സ്‌ക്രീനിംഗ് പരിപാടികളോട് താല്‍പര്യമില്ലാത്ത ആളാണ് സംവിധായകന്‍ ബന്‍സാലി. അദ്ദേഹത്തിന്റെ സിനിമകളൊന്നും അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇതുവരെ അഭിനയിച്ച സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത് കൊണ്ട് ആ സിനിമ തന്റെ പ്രിയപ്പെട്ടവരെക്കൂടി റിലീസിന് മുന്‍പ് കാണിക്കണം എന്ന ആലിയയുടെ ആഗ്രഹമാണ് സംവിധായകന്‍ തള്ളിയിരിക്കുന്നത്. ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് 1960കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ് എന്ന കാഥാപാത്രം ആയാണ് ആലിയ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago