അന്നും ഇന്നും എന്റെ നായകന്‍ മമ്മൂക്ക മാത്രം..!! പരിശ്രമം വിജയം കണ്ടെന്ന് രതീന..!!

ഭീഷ്മ പര്‍വ്വം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ ഒരുപിടി സിനിമകളാണ് അണിയറയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. പുഴു, നന്‍ പകല്‍ നേരത്ത് മയക്കം, സിബിഐ ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്കായി വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതില്‍ നവാഗാതയായ രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന മലയാളി സിനിമാ പ്രേമികളുടെ

പ്രിയപ്പെട്ട നടി പാര്‍വ്വതി തിരുവോത്താണ്. ഈ സിനിമയെ കുറിച്ച് പാര്‍വ്വതിയും സംവിധായിക രതീനയും പറഞ്ഞ ചില വാക്കുകള്‍ പ്രേക്ഷകരുടെ ആവേശം കൂട്ടിയിരുന്നു. അതായത് മമ്മൂക്ക എന്ന നടന്റെ അഭിനയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സിനിമ ആയിരിക്കും പുഴു എന്നും ഇതുവരെ കണ്ട മമ്മൂക്കയെ അല്ല ഈ സിനിമയില്‍ കാണാന്‍ പോകുന്നത് എന്നും താരം സൂചിപ്പിച്ചിരുന്നു. അതോടെ ഈ സിനിമയ്ക്കായി വളരെ ആകാംക്ഷയോടുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അപ്പോഴും എടുത്ത് പറയേണ്ട പേര് ഈ സിനിമയുടെ സംവിധായികയായ രതീനയെ കുറിച്ചാണ്. മമ്മൂക്കയുടെ കട്ടഫാനായ ഈ സംവിധായികയ്ക്ക് ഇതില്‍പരം എന്ത് ഭാഗ്യമാണ് ലഭിക്കാനുള്ളത്. വളരെ ചെറുപ്പം മുതല്‍ തന്നെ തന്റെ സിനിമയില്‍ നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂക്കയെ മാത്രമാണ് എന്നാണ് സംവിധായിക പറയുന്നത്. അതിപ്പോള്‍ സഫലമായിരിക്കുകയാണ്.

ഒരുപാട് പരിശ്രമങ്ങളിലൂടെയാണ് മമ്മൂട്ടിയുടെ അടുത്തേക്ക് എത്തിപ്പെട്ടത് എന്ന് താരം പറയുന്നു. തന്റെ സുഹൃത്തുക്കള്‍ ആണ് അതിന് സഹായിച്ചത് എന്നും അവര്‍ പറയുന്നു. മമ്മൂട്ടിയെ കാണാനായി മാത്രം അദ്ദേഹത്തിന്റെ സെറ്റുകളില്‍ ഒരുപാട് ചെന്നിട്ടുണ്ട്. മമ്മൂട്ടി കാണുന്നിടത്തൊക്കെ വെറുതെ കറങ്ങി നടക്കുകയും അദ്ദേഹത്തിന് മെസേജുകള്‍ അയക്കുകയും ഒക്കെ ചെയ്യുമായിരുന്നു.. തന്റെ പരിശ്രമങ്ങളുടെ ഫലമാണ് മമ്മൂക്കയെ നായകനാക്കി ഒരുക്കിയ പുഴു എന്ന സിനിമ എന്നാണ് രതീന പറയുന്നത്.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

35 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago