Categories: Film News

‘സവര്‍ക്കര്‍’ സിനിമയില്‍ നിന്ന്  സംവിധായകൻ പിന്മാറി ; ടൈറ്റില്‍ റോളില്‍ രണ്‍ദീപ് ഹൂഡ തന്നെ

സവര്‍ക്കറിനൊപ്പം ഭഗത് സിങ്ങിന്റെ ഒരു രംഗം ഉള്‍പ്പെടുത്താൻ രണ്‍ദീപ് ഹൂഡ പറഞ്ഞപ്പോള്‍ ഞാൻ ഞെട്ടിപ്പോയി. ഇത് എവിടെയാണ് സംഭവിച്ചത്? 1857 ലെ ആൻഡമാൻ ജയിലില്‍ നടന്ന കലാപത്തിലെ തടവുകാരെയും ഉള്‍പ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങള്‍ അത് എങ്ങനെ കാണിക്കും എന്ന് ഞാൻ ചോദിച്ചപ്പോള്‍ അദ്ദേഹം നിര്‍ബന്ധിക്കുകയാണ് ചെയ്തത്.വര്‍ക്കറുടെ ജീവിതം പ്രമേയമാവുന്ന സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് മഹേഷ് മഞ്ജരേക്കര്‍ പിൻമാറിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ രണ്‍ദീപ് ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഈ പിന്മാറ്റം.ചിത്രം രണ്‍ദീപ് ഹൂഡ തന്നെയാവും ഇനി സംവിധാനം ചെയ്യുക. രണ്‍ദീപ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം കൂടിയാവും ഇത്. ബോളിവുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് മഞ്ജരേക്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.മഹേഷ് മഞ്ജരേക്കര്‍ സംവിധായകനായി 2021-ല്‍ പ്രഖ്യാപിച്ച ചിത്രമാണ് സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍. ടൈറ്റില്‍ റോളില്‍ രണ്‍ദീപ് ഹൂഡയേയും നിശ്ചയിച്ചു.എന്നാല്‍ 2022 സെപ്റ്റംബര്‍ മുതല്‍ മഹേഷ് മഞ്ജരേക്കര്‍ ചിത്രത്തിന്റെ ഭാഗമല്ല. ഇതിനെ കുറിച്ച്‌ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജരേക്കര്‍. തന്നെ ചിത്രത്തില്‍ നിന്നും അകറ്റിനിര്‍ത്താൻ രണ്‍ദീപ് ശ്രമിച്ചിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.തുടക്കത്തില്‍ വളരെ ആത്മാര്‍ത്ഥമായാണ് രണ്‍ദീപ് ചിത്രത്തെ സമീപിച്ചിരുന്നത്. ഇതിനായി സ്വാതന്ത്ര്യസമരത്തേക്കുറിച്ചും ലോകമഹായുദ്ധങ്ങളേക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ വായിച്ചു. അതുവളരെ നന്നായിത്തന്നെ തോന്നി. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റില്‍ ചില പ്രശ്നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് യാതൊരു പ്രശ്നവുമില്ല. തിരക്കഥയില്‍ മാറ്റം വരുത്തി രണ്ടാമത്തെ ഡ്രാഫ്റ്റ് കാണിച്ചപ്പോഴും വീണ്ടും പ്രശ്നങ്ങള്‍ പറഞ്ഞു. തിരക്കഥ ശരിയായാല്‍ വേറൊന്നും താൻ അന്വേഷിക്കില്ലെന്നും രണ്‍ദീപ് ഉറപ്പുനല്‍കിയിരുന്നു. പക്ഷേ അദ്ദേഹം പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നെന്നും മഹേഷ് മഞ്ജരേക്കര്‍ വ്യക്തമാക്കി.മഹാരാഷ്ട്രയിലെ ആമ്പി വാലിയില്‍ നടന്ന ചര്‍ച്ചയില്‍ തിരക്കഥ ശരിയായി. ഞാനതില്‍ സന്തോഷിച്ചിരിക്കുകയായിരുന്നു. പക്ഷേ രണ്‍ദീപിന്റെ ഭാഗത്തുനിന്നും കുഴപ്പങ്ങള്‍ വീണ്ടും ആരംഭിച്ചു. തിരക്കഥയില്‍ ഹിറ്റ്ലര്‍, ഇംഗ്ലണ്ടിലെ രാജാവ്, പ്രധാനമന്ത്രി, ബാലഗംഗാധര തിലകന്റെ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് തുടങ്ങിയ ഭാഗങ്ങള്‍ തിരക്കഥയില്‍ ഉള്‍പ്പെടുത്തണമെന്ന് താരം നിര്‍ബന്ധംപിടിച്ചു. ഇതൊക്കെ എങ്ങനെ സവര്‍ക്കറുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാൻ അതിശയിച്ചു. പക്ഷേ രണ്‍ദീപ് വഴങ്ങാൻ കൂട്ടാക്കിയില്ല. അയാള്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിരുന്നു. ആ വായന ഒരു ബാധ്യതയായി.’ഇത്തര്യം കാര്യങ്ങള്‍ ശരിയാവില്ലെന്ന് പറഞ്ഞപ്പോള്‍ നടൻ തന്നോട് തര്‍ക്കിച്ചതായും ശരീരഭാരം കുറച്ചതിനേക്കുറിച്ചുമെല്ലാം സംസാരിച്ചു.

ആവശ്യത്തിലേറെ ഭാരം കുറയ്ക്കാൻ ആരാണ് അയാളോട് പറഞ്ഞതെന്ന് മഹേഷ് മഞ്ജരേക്കര്‍ ചോദിക്കുന്നു. നാളെ ഒരു മൃതശരീരമായി കിടക്കേണ്ട അവസ്ഥ വന്നാല്‍ ശരിക്കും മരിക്കുമോയെന്നും എന്ത് വിഡ്ഢിത്തമാണിതെന്നും സംവിധായകൻ ചോദിച്ചു.സവര്‍ക്കറിനൊപ്പം ഭഗത് സിങ്ങിന്റെ ഒരു രംഗം ഉള്‍പ്പെടുത്താൻ രണ്‍ദീപ് ഹൂഡ പറഞ്ഞപ്പോള്‍ ഞാൻ ഞെട്ടിപ്പോയി. ഇത് എവിടെയാണ് സംഭവിച്ചത്? 1857 ലെ ആൻഡമാൻ ജയിലില്‍ നടന്ന കലാപത്തിലെ തടവുകാരെയും ഉള്‍പ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങള്‍ അത് എങ്ങനെ കാണിക്കും എന്ന് ഞാൻ ചോദിച്ചപ്പോള്‍ അദ്ദേഹം നിര്‍ബന്ധിക്കുകയാണ് ചെയ്തത്. അതൊക്കെ സാധിക്കുമെന്നും സവര്‍ക്കര്‍ അതേ ജയിലില്‍ തടവിലാക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് 90 വയസ്സ് കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് താരം മറുപടിയായി പറഞ്ഞത്. രണ്‍ദീപിന്റെ ആത്മാര്‍ത്ഥതയ്ക്ക് ഞാൻ 100ല്‍ 100 മാര്‍ക്കും നല്‍കും.പക്ഷേ, അദ്ദേഹത്തിന്റെ അഭിനിവേശം എന്റെ സിനിമയെ കൊല്ലുകയാണ് ചെയ്തത്.”മഹേഷ് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.ചിത്രത്തിന്റെ കഥയുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് രണ്‍ദീപ് ഹൂഡയും ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സിംഗും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ പകര്‍പ്പവകാശത്തിന്റെ പൂര്‍ണ ഉടമസ്ഥത അവകാശപ്പെട്ട് രണ്‍ദീപ് ഹൂഡ പ്രൊഡക്ഷൻസ് പത്രക്കുറിപ്പ് ഇറക്കി. സാമ്പത്തികവും മാനസികവുമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും താൻ ചിത്രം നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്തതായി രണ്‍ദീപിന് വേണ്ടി എം/എസ് ഹലായ് ആൻഡ് കോ അഡ്വക്കേറ്റ്സ് ആൻഡ് ലീഗല്‍ കണ്‍സള്‍ട്ടന്റ്സിലെ കരണ്‍ ഹലായ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

Nayana

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago