‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച സംവിധായികയായി പേരെടുത്തയാളാണ് സുധ കൊങ്ങര. സൂപ്പര്‍ഹിറ്റ് സംവിധായികയുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ, ജീവിതത്തിലേക്കെത്തിയ പുതിയ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.
താന്‍ ആദ്യമായി വാങ്ങിച്ച കാര്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായിക. ഓഡിയുടെ ഇലക്ട്രിക് കാര്‍ ആണ് സുധ സ്വന്തമാക്കിയിരിക്കുന്നത്. സന്തോഷ നിമിഷം സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുധ ആഘോഷിച്ചത്.
‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം’ എന്ന് പറഞ്ഞാണ് സുധ കൊങ്ങര ചിത്രം പങ്കുവെച്ചത്. മണിരത്നം, സൂര്യ, ജി.വി പ്രകാശ്, രാജ്ശേഖര്‍ പാണ്ഡ്യന് എന്നിവരോടൊപ്പമായിരുന്നു താരം കാര്‍ വാങ്ങാനെത്തിയത്. ഓഡിയുടെ ഇലക്ട്രിക് കാറായ ഇ-ട്രോണിന്റെ 55 ക്വാഡ്രോ പതിപ്പാണ് സംവിധായിക സ്വന്തമാക്കിയത്. നടന് സൂര്യ കാര്‍ ഓടിക്കുന്ന ചിത്രവും സുധ പങ്കുവച്ചു.
ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയ ഔഡിയുടെ ഇലക്ട്രിക് എസ്യുവിയായ ഇ-ട്രോണിന്റെ എക്സ്ഷോറൂം വില ഏകദേശം 1.18 കോടി രൂപയാണ്. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്സ് ബാക്ക് എന്നീ പതിപ്പുകളിലാണ് വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്.
95 kWh ബാറ്ററിയാണ് ഇ-ട്രോണ്‍ 55-ന് കമ്പനി നല്‍കിയിരിക്കുന്നത്. 355 ബിഎച്ച്പി കരുത്തും 561 എന്‍എം ടോര്‍ക്കും വാഹനം ഉത്പാദിപ്പിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷി ഈ എസ്യുവിക്കുണ്ട്. 5.7 സെക്കന്റിനുള്ളില്‍ തന്നെ 100 കിലോമീറ്റര്‍ വേഗം കൈവരിയ്ക്കും. 200 കിലോമീറ്ററാണ് ഇ-ട്രോണ്‍ 55-ന്റെ പരമാവധി വേഗത.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…