Categories: Film News

ലുഖ്മാനെ നായകനാക്കിയപ്പോള്‍ വിമര്‍ശിച്ചവരോട്… അഹങ്കാരമല്ല മറിച്ച് അഭിമാനമാണ് – തരുണ്‍ മൂര്‍ത്തി

ടൊവിനോ നായകനായ തല്ലുമാല ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകിരിച്ചിരിക്കുകയാണ്. മികച്ച റിപ്പോര്‍ട്ടുകളാണ് ബോക്‌സ് ഓഫീസില്‍ നിന്നും തല്ലുമാല നേടുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ റോള്‍ ചെയ്ത താരമാണ് ലുഖ്മാന്‍ അവറാന്‍. തല്ലുമാലയിലെ ജംഷിയ്ക്ക് മികച്ച അഭിപ്രായമാണ് നേടിയത്. ചെറിയ വേഷങ്ങളില്‍ അഭിനയം തുടങ്ങിയ ലുഖ്മാന്‍ നായകനായത് തരുണ്‍മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവയിലാണ്.

തരുണ്‍ മൂര്‍ത്തിയുടെ രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുഖ്മാന്‍ ആയിരുന്നു നായകന്‍. ലുഖ്മാനെ നായകനാക്കിയതിനെതിരെ പലരും തന്നെ വിമര്‍ശിച്ചിരുന്നെന്ന് തുറന്നുപറയുകയാണ് തരുണ്‍ മൂര്‍ത്തി.

ലുക്മാന്‍ എന്ന നടനിലേക്ക് പ്രേക്ഷകര്‍ അടുക്കുന്നതു കാണുമ്പോള്‍ ഒരു പാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും…ആവേശമുണ്ടെന്ന് തരുണ്‍ പറയുന്നു.
ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്‌തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല.. നടനാകാന്‍ കൊതിക്കുന്ന ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശവുമാണ്.

പണ്ട് ഒരുമിച്ച് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ആദ്യ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവനേ നായകന്മാരില്‍ ഒരാളാക്കാന്‍ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല.. അത് എന്തിനാണെന്നും അറിയില്ല… ഓപ്പറേഷന്‍ ജാവയില്‍ വിനയ ദാസന്‍ ആയി കൂടെ കൂട്ടുമ്പോള്‍ ഞങ്ങള്‍ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്ന് തരുണ്‍ പറയുന്നു.

ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ഇതാണ്.. അഹങ്കാരമല്ല മറിച്ച് അഭിമാനമാണെന്ന് തരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഥാപാത്രത്തിന് ചേര്‍ന്ന മുഖങ്ങള്‍ കണ്ടെത്താന്‍ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാന്‍ പറ്റുന്നത്… അതിന്റെ ഓരോ പുരോഗതിയും കാണാന്‍ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങള്‍ക്ക് കച്ചവടം മാത്രമല്ല.. കലയും കൂടിയാണ്.

ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നില്‍ജയും, ധന്യയും, സജീദ് പട്ടാളവും, വിന്‍സിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാം അസാമാന്യ ജീവിതാനുഭവമുള്ളവരാണ്… ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്‌ക്രീനില്‍ അവര്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്…

ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുകുമാന്‍, നീ നടന്നു തീര്‍ത്ത വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം,..പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്… നമ്മളെപ്പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേര്‍ക്കുള്ള പ്രതീക്ഷയുടെ വാതിലാണെന്നും തരുണ്‍ കുറിച്ചു.

Anu

Recent Posts

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

7 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

9 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

18 hours ago