സംവിധായകന്‍ തുളസീദാസും, ബാദുഷയും, മന്‍ രാജും പ്രധാന വേഷത്തില്‍; ‘കമ്പം പുതിയ പോസ്റ്റര്‍ പുറത്ത്

സംവിധായകന്‍ തുളസീ ദാസ്, നിര്‍മ്മാതാവ് എന്‍.എം ബാദുഷ, മന്‍രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്‍സ് ലാഞ്ച് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍
നവാഗത സംവിധായകനും പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ സുധന്‍രാജ്, ലക്ഷ്മി ദേവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കമ്പം’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. നാട്ടുമ്പുറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവരായ ചന്ദ്രന്‍ പിള്ള എന്ന കഥാപാത്രമായി തുളസീദാസ് എത്തുമ്പോള്‍, സി.ഐ മുഹമ്മദ് ഇക്ബാല്‍ എന്ന പോലീസ് കഥാപാത്രമായി ബാദുഷയും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

തുളസീദാസ്, എന്‍.എം ബാദുഷ, മന്‍രാജ് എന്നിവരെ കൂടാതെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ എല്‍ദോ സെല്‍വരാജ്, ശ്യാം തൃപ്പൂണിത്തറ, ഹര്‍ഷന്‍ പട്ടാഴി, താരങ്ങളായ അരുണ്‍ മോഹന്‍, തിരുമല ചന്ദ്രന്‍, മനോജ് വലംചുഴി, ഗോപകുമാര്‍, ശിവമുരളി, നിഖില്‍ എല്‍, ലാല്‍ജിത്ത്, ശ്രീകല ശ്രീകുമാര്‍, ലക്ഷമി ദേവന്‍, ബിബിയ ദാസ്, കന്നഡ താരം നിമാ റായ്, മാസ്റ്റര്‍ അഭിനവ് തുടങ്ങിയവരും ചിത്രത്തിലെ വേഷമിടുന്നു. ഗ്രാമ പശ്ചാത്തലത്തില്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും സസ്‌പെന്‍സും കോര്‍ത്തിണക്കി ത്രില്ലര്‍ മൂഡില്‍ ആണ് കമ്പം ഒരുക്കുന്നത്. നാട്ടിലെ ഒരുത്സവത്തിന്റെ കമ്പക്കെട്ടിനിടയില്‍ അരങ്ങേറുന്ന ഒരു മരണത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടുകയാണ് ഈ ചിത്രം. അതിലൂടെ അപ്രതീക്ഷിതമായ പല ദുരൂഹതകളുടേയും മറനീക്കപ്പെടുന്നു.

ബെന്‍ തിരുമലയുടെ വരികള്‍ക്ക് ഷാജി റോക്ക്വെല്‍, സുനില്‍ പ്രഭാകര്‍ എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബിന്ദു ഹരിദാസ്, ശരത് സുധന്‍, ആനന്ദ് ശ്രീ, ഛായാഗ്രാഹണം: പ്രിയന്‍, എഡിറ്റിംഗ്: വിഷ്ണു വേണുഗോപാല്‍, അയ്യൂബ്, കലാസംവിധാനം: മനോജ് മാവേലിക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോയ് പേരൂര്‍ക്കട, കോസ്റ്റ്യൂം ഡിസൈനര്‍: റാണ പ്രതാപ്, മേക്കപ്പ്: ഒക്കല്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സനൂപ് സത്യന്‍, ഗിരീഷ് ആറ്റിങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍: രഞ്ജിത്ത് രാഘവന്‍, സ്റ്റന്‍ഡ്: റണ്‍ രവി, അഷ്റഫ് ഗുരുക്കള്‍, പ്രോജക്ട് ഡിസൈനര്‍: ഉണ്ണി പേരൂര്‍ക്കട, എല്‍.പി സതീഷ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പി.ശിവപ്രസാദ്, സ്റ്റില്‍സ്: അരുണ്‍ പള്ളിച്ചല്‍, പോസ്റ്റര്‍ ഡിസൈനര്‍: അതിന്‍ ഒല്ലൂര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago