ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിനെ വെല്ലാന്‍ ഇവിടെ ആരുണ്ട്…?

മലയാള സിനിമകണ്ട എക്കാലത്തേയും നടന വിസ്മയമാണ് മോഹന്‍ലാല്‍. ആ വിസ്മയത്തില്‍ വിരിയുന്ന ഓരോ കഥാപാത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമായി നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തീയറ്ററുകളില്‍ എത്താന്‍ പോവുകയാണ്. ഈ വേളയില്‍ സിനിമയെ കുറിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ വാക്കുകളാണ് ആരാധകരില്‍ മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധനയും ബഹുമാനവും ഇരട്ടിയാക്കുന്നത്.

 

ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇനിയൊരാള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് മോഹന്‍ലാലിനെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനം അമേസിംഗ് ആണ്. അത് തനിക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കും. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സും അതാണ് പറയുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇനിയൊരാള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

അടിമുടി അതില്‍ ഇന്‍വോള്‍വ് ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. എന്തോ ഒരു സൂപ്പര്‍ നാച്ചുറല്‍ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്. അസാധ്യ ടൈമിംഗ് ആണ്. ഒരു പഞ്ചില്‍ തന്റെ എതിരെ നില്‍ക്കുന്ന ആളെ കൈ കൊണ്ട് തൊടാതെ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്ന് പറയുന്നത് അസാമാന്യമാണ്.

തന്നോട് അദ്ദേഹം പറഞ്ഞത് 1300 ഓളം ഫൈറ്റ് ചെയ്തിട്ടുണ്ട് എന്നാണ്. അത്തരമൊരു ആള്‍ക്ക് ഇതൊക്കെ ‘കേക്ക് വാക്ക്’ ആണ്. തന്റെ ആദ്യ ചിത്രമായ മാടമ്പി മുതല്‍ ആറാട്ട് വരെ ഒരേ പാഷനോടെ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ സംബന്ധച്ചിടത്തോളം ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’ ആണെന്നും സംവിധായകന്‍ പറയുന്നു.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

4 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

5 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago