Categories: Malayalam Article

ഈ സെൽഫിക്ക് പോസ്സ് ചെയ്തപ്പോൾ ഇവർ അറിഞ്ഞില്ല അപകടം ഇവർക്ക് പിന്നിൽ പതുങ്ങി ഇരിക്കുന്നത്…

ഇന്ന് ലോകം മുഴുവൻ വളരെ അധികം തോതിൽ കണ്ടു വരുന്ന ഒരു പ്രവർത്തിയാണ് മൊബൈൽ ഫോണിലെ ‘സെൽഫി’ എടുപ്പ്. 15നും 35നും ഇടയിൽ പ്രായമുള്ള യുവത്വങ്ങളാണ്   ഈ സെൽഫിക്ക് അടിമകളായി കണ്ടു വരാറുള്ളത്. ആഘോഷം ആകട്ടെ, സന്തോഷ നിമിഷങ്ങൾ ആകട്ടെ, കൂടിച്ചേരലുകൾ ആകട്ടെ എല്ലാം തന്നെ സെൽഫിയിൽ പകർത്തി ഇല്ലെങ്കിൽ നഷ്ടമായി തോന്നുന്ന തലമുറയാണ് നമ്മുടേത്. ആഘോഷങ്ങൾ മാത്രമല്ല മരണ വീടുകളിൽ മൃതശരീരത്തിനൊപ്പം നിന്ന് വരെ ചിരിച്ചു കൊണ്ട് സെൽഫി എടുക്കുന്ന ആളുകൾ കുറവല്ല ഇന്ന്.  നമ്മുടെ ഈ സെൽഫി പ്രാന്ത് മൊബൈൽ കമ്പനികൾക്ക് വൻ ലാഭമാണ് ഉണ്ടാക്കി കൊടുക്കുന്നത്. ഓരോ മാസവും സെൽഫി ഫോട്ടോകളുടെ ഭംഗി കൂട്ടുന്ന തരം ഫോണുകൾ ആണ് അവർ വിപണിയിൽ ഇറക്കുന്നത്. 

വെറും നേരം പോക്കിനായി എടുത്തു കൊണ്ടിരിക്കുന്ന സെൽഫികൾ ഇന്ന് അങ്ങേ അറ്റം അപകടകാരിക്കൽ ആയി മാറുകയാണ്. സെൽഫി ഹരമായി മാറിയ നമ്മുടെ തലമുറ ഓരോ സാഹസികത കാണിച്ചാണ് സെൽഫി എടുക്കുന്നത്. ഓടിവരുന്ന ട്രെയിനിന് മുന്നി വെച്ചും ആക്രമിക്കാൻ വരുന്ന വന്യ മൃഗത്തിനൊപ്പവും അനേകം അടി ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിൽ വെച്ചും അങ്ങനെ പല അപകടം പിടിച്ച സാഹചര്യങ്ങളെയും ചിത്രമാക്കാൻ ശ്രമിക്കുകയാണ് ഭ്രാന്തരായ നമ്മൾ. അത് കൂടാതെ റോഡ് അപകടം നടന്നാൽ പരുക്ക് പറ്റിയവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനല്ല പകരം ചോര ഒലിപ്പിച്ചു കിടക്കുന്നവരോടൊപ്പം സെൽഫി എടുക്കാനാണ് ഇന്ന് നമുക്ക് ദൃതി. വേറൊന്നും കൊണ്ടല്ല,  ആ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു ലൈക്കുകൾ നേടി പൊങ്ങച്ചം കാട്ടുക എന്നത് മാത്രമാണ് ലക്ഷ്യം. അത്രക്ക് അധപതിച്ചു പോയ ഒരു സമൂഹമാണ് ഇന്ന് നമ്മുടേത്.

റിപ്പോർട്ടുകൾ പ്രകാരം നിരവധിക്കണക്കിനു പേരാണ് സെൽഫി എടുപ്പ് മൂലം മരണ പെട്ടത്. അതിൽ ഏറെക്കുറെയും സാഹസികതയെ പകർത്താൻ ശ്രമിച്ചവരാണ്. ഒരു നിമിഷത്തിന്റെ ഓർമക്കുവേണ്ടി സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്തുന്ന നമ്മുടെ ഭ്രാന്തമായ ഈ പ്രവർത്തിയെ എന്ത് പേരിട്ടാണ്‌ വിളിക്കാൻ കഴിയുക?  കുറച്ചു ലൈക്കുകൾ സോഷ്യൽ മീഡിയയിൽ അതികം കിട്ടാൻ വേണ്ടി ശ്രെമിച്ചു ജീവൻ വരെ നഷ്ടപ്പെടുത്തിയ നമ്മുടെ യുവ തലമുറകളെ നാം എന്താണ് വിളിക്കേണ്ടത്? മനുഷ്യന്റെ ജീവനേക്കാളേറെ വെറും ഫോട്ടോകൾക്ക് വില കൊടുക്കുന്ന നമ്മെ മനുഷ്യർ എന്ന് വിളിക്കാൻ കഴിയുമോ?പൊങ്ങച്ചത്തിനു ജീവനേക്കാളേറെ വില കൽപ്പിക്കുന്ന നമ്മുടെ തലമുറയുടെ ഈ പോക്ക് എങ്ങോട്ടാണ്? ചിന്തിക്കൂ …

നമ്മുടെ ഭ്രാന്തമായ ചില സെൽഫികൾ 

Devika Rahul