‘വിവാഹ മോതിരം ഇടാതെ അഭിഷേക് ബച്ചൻ’ ; ഐശ്വര്യാ റായിയുമായി പിരിയുമെന്ന് ഉറപ്പിച്ച് ആരാധകർ

ബോളിവുഡിലെ താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ബോളിവുഡ് ഒരുപാട് ആഘോഷിച്ചതുമാണ്. ഐശ്വര്യയുടേയും അഭിഷേകിന്റേയും മകള്‍ ആരാധ്യയും ഇന്ന് ആരാധകരുടെ പ്രിയങ്കരിയാണ്. 2007 ലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. 2011 ല്‍ ആരാധ്യ ജനിച്ചു. ആരാധകരുടെ മാതൃകാ ദമ്പതിമാരാണ് അഭിഷേകും ഐശ്വര്യയും. ഇരുവരും പരസ്പരം കാണിക്കുന്ന ബഹുമാനവും സ്‌നേഹവുമെല്ലാം ആരാധകര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി  ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഐശ്വര്യയും അഭിഷേകിന്റെ കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പ്രശ്‌നം അഭിഷേകിന്റേയും ഐശ്വര്യയുടേയും ദാമ്പത്യത്തെ പോലും ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇപ്പോഴിതാ ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊന്നു കൂടി സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചിത്രങ്ങളില്‍ അഭിഷേക് ബച്ചന്‍ തന്റെ വിവാഹ മോതിരം ധരിച്ചിട്ടില്ലെന്നതാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. എപ്പോഴും തന്റെ വിവാഹ മോതിരം വിരലുകളില്‍ ധരിക്കുന്നതാണ് അഭിഷേക് ബച്ചന്റെ ശീലം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അഭിഷേക് ബച്ചൻ ഐശ്വര്യ റായ് ഇട്ടു കൊടുത്ത വിവാഹ മോതിരം ഊരി വച്ച് വന്നതോടെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. ഇതിനു  പിന്നാലെ  വിക്കി കൗശാൽ നായകൻ ആയെത്തുന്ന  സാം ബഹാദൂറിന്റെ സ്‌ക്രീനിംഗില്‍ നിന്നുള്ള അഭിഷേകിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. മരുമകന്‍ അഗസ്ത്യ നന്ദയ്‌ക്കൊപ്പമുള്ള വീഡിയോയിലും അഭിഷേക് വിവാഹ മോതിരം ധരിച്ചിട്ടില്ലെന്ന് കാണാം. ഇതോടെ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പിരിഞ്ഞുവെന്നും വിവാഹ മോചനത്തിലേക്ക് കടക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ആശങ്ക. വിവാഹ മോചനത്തെക്കുറിച്ച് വ്യക്തത ലഭിക്കാന്‍ സാധിച്ചിട്ടില്ലെന്നും നിലവിലെ റിപ്പോര്‍ട്ടുകളും അഭിഷേക് ബച്ചന്‍ വിവാഹ മോതിരം ഉപേക്ഷിച്ചതും ഇരുവരും പിണക്കത്തിലാണെന്നതിന്റെ തെളിവായിട്ടാണ് സോഷ്യല്‍ മീഡിയ കണക്കാക്കുന്നത്. അഭിഷേക് ബച്ചന്റെ സഹോദരി ശ്വേത ബച്ചനും ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല.

സമാനമായ രീതിയില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും  പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഐശ്വര്യ റായിയും ബച്ചന്‍ കുടുംബവും തമ്മിലുള്ള ഭിന്നത വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം  ഐശ്വര്യ റായിയും ശ്വേത ബച്ചനും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നാണ്. അഭിഷേക് ബച്ചന്റെ അമ്മ ജയ ബച്ചനും ശ്വേതയ്‌ക്കൊപ്പമാണ്. ഇതോടെ ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും അകന്നുവെന്നും താരം ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍  ഉണ്ട്. ഐശ്വര്യയുടെ ജന്മദിനത്തില്‍ അഭിഷേക് ബച്ചന്‍ പങ്കുവച്ച വികാരഹിതമായ പോസ്റ്റും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനിടെ പാരീസ് ഫാഷന്‍ വീക്കില്‍ വച്ച് ശ്വേതയും ജയയും ഐശ്വര്യയേയും മകള്‍ ആരാധ്യ ബച്ചനേയും അവഗണിച്ചതും വാര്‍ത്തയായി. ഐശ്വര്യയുടെ ജന്മദിനാഘോഷത്തില്‍ നിന്നും അഭിഷേക് ബച്ചന്‍ അടക്കം ബച്ചന്‍ കുടുംബത്തിലെ ആരും തന്നെ പങ്കെടുക്കാതിരുന്നതും സോഷ്യല്‍ മീഡിയയുടെ സംശയങ്ങളുടെ ശക്തി കൂട്ടുന്നതായിരുന്നു. അതേസമയം റിപ്പോര്‍ട്ടുകളോടൊന്നും താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

 

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago