Film News

അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നുണ്ട്

അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നുണ്ട് എന്നത് ചർച്ചയായി മാറിയിരുന്നു . ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ദിവ്യ പിള്ളയുടെ വാക്കുകളും ചര്‍ച്ചയായി മാറുകയാണ്. താനിപ്പോൾ ഒരാളുമായി ഡേറ്റിംഗിൽ ആനീന്നാണ് താരം പറയുന്നത്. മലയാള സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ദിവ്യ പിള്ള. മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ദിവ്യ പിള്ള . തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ഡേറ്റിംഗിനെക്കുറിച്ചുമൊക്കെയാണ് ദിവ്യ പിള്ള മനസ് തുറന്നിരിക്കുന്നത്. തന്റെ പുതിയ തെലുങ്ക് സിനിമയായ തണ്ടേലിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ പിള്ള മനസ് തുറന്നത്. താനും ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനുമായി പ്രണയത്തിലായിരുന്നുവെന്നാണ് ദിവ്യ പറഞ്ഞു തുടങ്ങുന്നത്.

12 വര്‍ഷത്തോളം തങ്ങള്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു എന്നാണ് ദിവ്യ പറയുന്നത്. മൂകാംബികയില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് തന്റെ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങായിരുന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രണ്ടു പേരും രണ്ട് രാജ്യങ്ങളിലെ പൗരന്മാര്‍ ആയതിനാല്‍ നിയമ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് കാരണമായി ദിവ്യ പറയുന്നത്. പക്ഷെ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കും മുമ്പ് തന്നെ തങ്ങള്‍ പിരിഞ്ഞുവെന്നാണ് ദിവ്യ പറയുന്നത്. ജീവിതത്തില്‍ നിന്നും താന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും ഒത്തു പോകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പിരിയുന്നത് എന്നാണ് ദിവ്യ പറയുന്നത്. തങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ വിവാഹ മോചനത്തിന്റെ നൂലാമാലകളില്ലായിരുന്നു. എന്നാല്‍ ഇതുകാരണം തന്നോട് വിവാഹിതയാണോ എന്ന് ചോദിക്കുമ്പോള്‍ എന്ത് ഉത്തരം നല്‍കണമെന്നതില്‍ തനിക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട് എന്നാണ് ദിവ്യ പറയുന്നത്.

എന്നാല്‍ താന്‍ ഇപ്പോള്‍ ഡേറ്റിംഗിലാണെന്നും ദിവ്യ തുറന്ന് പറയുന്നത്. എന്നാല്‍ താന്‍ അതേക്കുറിച്ച് കൂടുതല്‍ പങ്കുവെക്കാന്‍ മാനസികമായി തയ്യാറാകുന്നത് വരെ രഹസ്യമായി വെക്കാനാണ് തീരുമാനിച്ചതെന്നും താരം പറയുന്നു. ഡേറ്റിംഗിലാണ് എന്നത് സത്യമാണ്. അല്ലെന്ന് കള്ളം പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ദിവ്യ വ്യക്തമാക്കുന്നത്. അതേസമയം തെലുങ്കില്‍ ദിവ്യ പിള്ള അഭിനയിച്ച മംഗളാവരം ഈയ്യടുത്ത് വലിയ വിജയമായിരുന്നു. ചിത്രത്തിലെ ദിവ്യയുടേയും ശ്രാവണിന്റേയും ഇന്റിമേറ്റ് രംഗവും ചര്‍ച്ചയായി മാറിയിരുന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നാണ് ദിവ്യ പറയുന്നത്. നേരത്തെ കളയിലെ ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുമ്പോഴും താനിത് പറഞ്ഞിരുന്നു. അന്ന് സംവിധായകന്‍ തന്നെ ആ രംഗത്തിന്റെ പ്രധാന്യം പറഞ്ഞ് ബോധ്യപ്പെടുത്തി.

അതുപോല തന്നെയായിരുന്നു മംഗളവാരത്തിലും സംഭവിച്ചതെന്നാണ് ദിവ്യ പറയുന്നത്. താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് സംവിധായകനോട് പറഞ്ഞു. എന്നാല്‍ ആ സീന്‍ സിനിമയില്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് സംവിധായകന്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ചത് പ്രകാരം ശ്രാവണ്‍ തന്റെ മുകളിലായിരുന്നു വരേണ്ടത്. എന്നാല്‍ പിന്നീട് തങ്ങള്‍ സംസാരിച്ച ശേഷം തന്റെ കഥാപാത്രം ശ്രാവണിന്റെ മുകളില്‍ വരുന്ന തരത്തില്‍ ചിത്രീകരിക്കുകയായിരുന്നു എന്നാണ് ദിവ്യ പറയുന്നത്. നടൻ വിനീത് കുമാർ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെയായിരുന്നു ദിവ്യ പിള്ള സിനിമയിലെത്തുന്നത്. പിന്നീട് ഊഴം, മാസ്റ്റര്‍പീസ്, എടക്കാട് ബറ്റാലിയന്‍, കള, ഷഫീഖിന്റെ സന്തോഷം, ജയ്‌ലര്‍, ഗുരഡന്‍, മംഗളവാരം, നടികര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി നായകനായ ബസൂക്കയാണ് ദിവ്യയുടെ പുതിയ സിനിമ. റിയാലിറ്റി ഷോ വിധികര്‍ത്താവായും മെന്ററായുമെല്ലാം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് ദിവ്യ പിള്ള.

Devika Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago