12 വര്‍ഷത്തെ പ്രണയവും മൂകാംബികയില്‍ വച്ച് വിവാഹവും, വേര്‍പിരിയലും!!! ഡേറ്റിങിലാണെന്ന് ദിവ്യാ പിള്ള

Follow Us :

2015ലിറങ്ങിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി ദിവ്യ പിള്ള. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നായികയായി ചുരുങ്ങിയ നാളുകൊണ്ട് താരം മാറി. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും പ്രണയ നഷ്ടത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ. ദ്വീര്‍ഘനാളായി താരം പ്രണയത്തിലായിരുന്നു, വിവാഹിതയുമായിരുന്നു.

12 വര്‍ഷമായി ഇറാഖി വംശജനായ ബ്രിട്ടിഷ് പൗരനുമായി പ്രണയത്തിലായിരുന്നു. തങ്ങള്‍ മൂകാംബികയില്‍ വച്ച് വിവാഹിതരായിരുന്നെന്നും താരം പറയുന്നു. എന്നാല്‍ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നെന്നും ദിവ്യ പറയുന്നു. തന്റെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങായതിനാല്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

നിര്‍ഭാഗ്യവശാല്‍ തങ്ങള്‍ക്ക് പിരിയേണ്ടി വന്നു. രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാലും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് ശരിയാക്കുന്നതിനു മുന്‍പ് തന്നെ തങ്ങള്‍ പിരിഞ്ഞു. ഞാന്‍ ജീവിതത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും തമ്മില്‍ ഒത്തുപോകാന്‍ പറ്റില്ലെന്നു മനസിലായപ്പോള്‍ പിരിഞ്ഞെന്നും ദിവ്യ പറയുന്നു.

നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിവാഹമോചനത്തിന് ബുദ്ധിമുട്ടുണ്ടായില്ല. നൂലാമാലകള്‍ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. വിവാഹിതയാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതില്‍ തനിക്ക് ആശയക്കുഴപ്പമുണ്ടെന്നും താരം പറയുന്നു.

നിലവില്‍ താന്‍ ഡേറ്റിങ്ങിലാണെന്നും ദിവ്യ വ്യക്തമാക്കി. ഡേറ്റിങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സമയമാകുമ്പോള്‍ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയില്ലെന്നും താരം പറയുന്നു. അതേക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു ദിവ്യ പറഞ്ഞു. ഡേറ്റിങ്ങിനെ കുറിച്ച് ലോകത്തോട് പങ്കുവയ്ക്കാന്‍ ഞാന്‍ മാനസികമായി ഒരുങ്ങുന്നതു വരെ, രഹസ്യമാക്കി വയ്ക്കുമെന്നും താരം പറയുന്നു. തെലുങ്ക് ചിത്രം തണ്ടേലിന്റെ പ്രൊമോഷനിടെയാണ് താരം പ്രണയവും വെളിപ്പെടുത്തിയത്.