ഭർത്താവ് അരുണിനെ ചേർത്ത് നിർത്തി ദിവ്യ ഉണ്ണി, സന്തോഷം പങ്കുവെച്ച് താരം

മലയാള സിനിമയിൽ ഒരു കാലഘട്ടത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി, ബാലതാരമായി എത്തി പെട്ടെന്ന് നടി എന്ന പദവി കൈവരിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. കല്യാണ സൗഗന്ധികം എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി നടിയായി എത്തിയത്. പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തി. വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിവാഹത്തോടെ അമേരിക്കയിൽ എത്തിയ ദിവ്യ പിന്നീട് സിനിമയിൽ മാറിയതിനു ശേഷം ഡാൻസുമായി തുടർന്ന് പോവുകയായിരുന്നു, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവ്യ സജീവമാണ്.

കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. വെള്ളിത്തിരയില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. സുധീര്‍ ശേഖറുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായാണ് അരുണ്‍ കുമാര്‍ ദിവ്യയെ ജീവിതസഖിയാക്കിയത്.കഴിഞ്ഞ ജനുവരിയില്‍ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.  ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പം ജീവിതം ആസ്വദിക്കുകയാണ് താരം.

കൊവിഡ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് 2020 ജനുവരിയിലായിരുന്നു നടി മൂന്നാമതും അമ്മയായത്. അന്ന് മുതല്‍ മക്കള്‍ക്കൊപ്പമുള്ള നിരവധി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ മറ്റൊരു വിശേഷത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ദിവ്യ ഉണ്ണിയും ഭര്‍ത്താവ് അരുണ്‍ കുമാറിന്റെയും വിവാഹ വാര്‍ഷികമായിരുന്നു. ഇതേ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് പുതിയ പോസ്റ്റുമായി നടി എത്തിയത്. തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് എങ്ങനെയാണെന്ന് സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ അരുണിനൊപ്പമുള്ള ചിത്രം ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം പ്രണയത്തെ കുറിച്ചുള്ള എഴുത്തും ഉണ്ട്. ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്. ഞങ്ങളുടെ സ്‌നേഹവും സാഹസികതകളുമൊക്കെ ഹൃദയത്തിലാണ്. സ്വപ്‌നങ്ങളും സൂര്യാസ്തമയങ്ങളും പങ്കുവെക്കുന്ന മറ്റൊരു വര്‍,ത്തിലേക്ക് കടന്നു. ഹാപ്പി ആനിവേഴ്‌സറി മൈ ലവ്… എന്നാണ് ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രത്തിന് താഴെ ദിവ്യ ഉണ്ണി കുറിച്ചത്. നടിമാരായ ഭാമ, മന്യ എന്നിവർക്ക് പുറമേ നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരിക്കുന്നത്.

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 hour ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago