എറണാകുളത്ത് മകള്‍ക്കൊപ്പം ട്രെയിന്‍ യാത്ര ആസ്വദിച്ച് ദിവ്യ ഉണ്ണി!!!

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളിയ്ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ദിവ്യ ഉണ്ണി. ഇപ്പോഴിതാ താരം ഇളയമകള്‍ക്കൊപ്പമുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഇളയ മകള്‍ ഐശ്വര്യക്കൊപ്പം എറണാകുളത്ത് ട്രെയിന്‍ യാത്ര ആസ്വദിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്.

വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചത്. മകള്‍ ഐശ്വര്യ ട്രെയിന്‍ യാത്ര ആസ്വദിക്കുന്നത് കാണാം. മകള്‍ ക്യൂട്ടാണെന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍. ‘നാട്ടിലെത്തിയോ’ എന്നൊരാളുടെ കമന്റിന് എത്തിയെന്നും താരം മറുപടിയും നല്‍കിയിട്ടുണ്ട്. ക്യൂട്ട് വീഡിയോയിലൂടെ അമ്മയും മകളും സോഷ്യലിടതത് നിറയുകയാണ്. മുന്‍പും മകള്‍ക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും താരം പങ്കുവച്ചിരുന്നു

2018 ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടേയും എന്‍ജിനീയറായ അരുണിന്റേയും വിവാഹം. 2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. താനൊരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹമാണ് അരുണുമായുള്ളത്.

2017 ലായിരുന്നു ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. അര്‍ജുന്‍, മീനാക്ഷി എന്ന രണ്ടു മക്കളും ഈ ബന്ധത്തിലുണ്ട്. മക്കളെല്ലാവരും താരത്തിനോടൊപ്പം അമേരിക്കയിലാണ് താമസം. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് ദിവ്യ ഉണ്ണി.

Anu

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

18 mins ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

25 mins ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

30 mins ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

36 mins ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

2 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

2 hours ago