കാമുകന്മാർ മറ്റ് പെൺകുട്ടികളുമായി ബന്ധം വെച്ച് എന്നെ വഞ്ചിച്ചു ; അനുഭവം പങ്കുവെച്ച് ദിയകൃഷ്ണ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെയും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം പങ്കുവെക്കുന്ന ദിയ കൃഷ്ണ കുടുംബത്തോടൊപ്പം ലണ്ടൻ യാത്രയിലാണിപ്പോൾ. പുതുവത്സര ആഘോഷത്തിനാണ് ദിയ കൃഷ്ണ കുടുംബ സമേതം ലണ്ടനിലെത്തിയത്. ഇപ്പോഴിതാ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ദിയ കൃഷ്ണ . തന്നെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു 2023 എന്ന് ദിയ കൃഷ്ണ പറയുന്നു. കഴിഞ്ഞ വർഷം ആ​ഗ്രഹമുണ്ടായിരുന്ന കാര്യങ്ങളെല്ലാം ഈ വർഷം നേടിയെടുക്കാൻ പറ്റി. നഷ്ടപ്പെട്ട് പോയ ഒരുപാട് കാര്യങ്ങൾ തിരിച്ച് കിട്ടിയ വർഷമായിരുന്നു 2023. സാമ്പത്തികമായും വ്യക്തിപരമായും പോസിറ്റീവ് വർഷമാണ്. 2024 ഇതിനേക്കാൾ മികച്ചതാകുമെന്ന് കരുതുന്നുവെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. അടുത്തിടെ റിയാസ് സലിം, പ്രാപ്തി എലിസബത്ത് എന്നിവർ തന്റെ കുടുംബത്തിന് നേരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ദിയ കൃഷ്ണ പ്രതികരിച്ചു.

അറ്റൻഷൻ കിട്ടാൻ വേണ്ടി ശ്രമിക്കുന്നവർ ലൈം ലൈറ്റിൽ നിൽക്കുന്ന ആരെയെങ്കിലും ടാർ​ഗറ്റ് ചെയ്ത് എന്തെങ്കിലും വിവാദമുണ്ടാക്കി പത്ത് തെറിയും പറയുമ്പോൾ അവരുടെ ഹേറ്റേഴ്സ് ഇവരെ ഫോളോ ചെയ്യും. അങ്ങനെയുള്ളവരെ പറ്റി സംസാരിക്കാൻ താൽപര്യമില്ലെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി. ബ്രേക്കപ്പിന്റെ വിഷമം എങ്ങനെ മറികടക്കും എന്ന ചോദ്യത്തിനും ദിയ മറുപടി നൽകി. നമ്മൾ ആ ബന്ധത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ, നമ്മുടെ നൂറ് ശതമാനവും ബന്ധത്തിൽ കൊടുത്തിട്ടുണ്ടെങ്കിൽ ആ റിലേഷൻഷിപ്പ് ബ്രേക്ക് ആയാൽ മൂവ് ഓൺ ആകാൻ അധികം സമയമൊന്നും വേണ്ട. പക്ഷെ നമ്മുടെ ഭാ​ഗത്ത് എന്തെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ മൂവ് ഓൺ ചെയ്യാൻ പാടാണ്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ റിപ്പയർ ചെയ്യാൻ നോക്കുക. പങ്കാളിയെ വിളിച്ച് ക്ഷമ ചോദിക്കുക. സ്വയം മാറാൻ ശ്രമിക്കുക. എന്റെ ബന്ധങ്ങളിൽ ഞാനെന്റെ നൂറ് ശതമാനവും നൽകി.

ഒരാളെ മാത്രമല്ല പറയുന്നത് എല്ലാവരും മറ്റ് പെൺകുട്ടികളുമായി ബന്ധം വെച്ച് എന്നെ വഞ്ചിക്കുകയായിരുന്നു. ഞാൻ നൂറ് ശതമാനം നൽകിയിട്ടും അവർക്കത് മതിയായില്ല. അതിനാൽ എനിക്ക് എല്ലാം മറന്ന് മുന്നോട്ട് പോകാൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല. സുഹൃത്തുക്കളോ കുടുംബമോ പ്രധാനമെന്ന ചോദ്യത്തിന് രണ്ടും പ്രധാനമാണെന്ന് ദിയ കൃഷ്ണ മറുപടി നൽകി. ഒരു മനുഷ്യന് കുടുംബവും സുഹൃത്തും പ്രധാനമാണ്. കുടുംബത്തിനോടൊപ്പം എവിടെയെങ്കിലും ട്രിപ്പ് പോകുമ്പോൾ അതിന്റേതായ ​ഗുണമുണ്ട്. ഒരിക്കലും ഒറ്റയ്ക്കാണെന്ന് തോന്നില്ല. അടിയാണെങ്കിലും തെറിയൊക്കെ വിളിച്ച് അവിടെ ഇരിക്കാം. കുറേക്കൂടി സുരക്ഷിതത്വം തോന്നും. സുഹൃത്തുക്കളോടൊപ്പം പോകുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം കു‌ടുംബത്തോടൊപ്പം കിട്ടില്ല. എവിടെ പോകണം, എന്ത് ധരിക്കണം, എപ്പോൾ തിരിച്ച് വരണം എന്നതിലൊക്കെ സ്വന്തം തീരുമാനമാണ്. എന്ത് ചെയ്യണെമെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. 25 വയസുള്ള എന്റെ പ്രായത്തിലുള്ള ഒരു വിധം എല്ലാവരും അങ്ങനെയായിരിക്കുമെന്നും ദിയ ചൂണ്ടിക്കാട്ടി. സുഹൃത്തായ അശ്വിൻ ​ഗണേശിനെ ലണ്ടനിൽ വന്നപ്പോൾ മിസ് ചെയ്യുന്നുണ്ടെന്ന് ദിയ പറയുന്നു. അശ്വിന്റെ തമാശകൾ മിസ് ചെയ്യുന്നുണ്ട്. പുള്ളിക്കാരനും റിഹാബിലേഷൻ സെന്ററിലേത് പോലെ ഇരിക്കുകയാണ്. എന്ത് പറ്റി, നീ മാറിപ്പോയി, ആരോടും സംസാരിക്കുന്നില്ലെന്ന് വീട്ടുകാർ അവനോട് ചോദിക്കുന്നുണ്ട്. പുറത്തോ‌ട്ട് ഇറങ്ങ്, വീട്ടിൽ തന്നെയിരിക്കല്ലേ എന്ന് അച്ഛനൊക്കെ പറയുന്നുണ്ടെന്നും ദിയ വ്യക്തമാക്കി.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago