പട്ടായയില്‍ 26ാം പിറന്നാള്‍ ആഘോഷമാക്കി ദിയ!! സര്‍പ്രൈസായി അശ്വിന്റെ സമ്മാനവും

സോഷ്യലിടത്തെ ഏറെ ആരാധകരുള്ള താരമാണ് നടി ദിയ കൃഷ്ണ. തന്റെ പ്രണയവും ബ്രേക്കപ്പുമെല്ലാം താരം സോഷ്യലിടത്ത് പങ്കുവച്ചിട്ടുണ്ട്. ഇൗ വര്‍ഷമാദ്യമാണ് ദിയ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അശ്വിനോടൊപ്പം പ്രണയകാലം ആസ്വദിക്കുകയാണ് താരം. അശ്വിന്‍ ദിയയ്ക്ക് സമ്മാനിച്ച പിറന്നാള്‍ സമ്മാനമാണ് സോഷ്യലിടത്ത് നിറയുന്നത്.

ഇരുവരും പ്രണയം തുറന്നുപറഞ്ഞതിന് ശേഷമുള്ള ദിയയുടെ ആദ്യ പിറന്നാളാണ്. അതുകൊണ്ടു തന്നെ വലിയ സര്‍പ്രൈസാണ് അശ്വിന്‍ സമ്മാനിച്ചിരിക്കുന്നത്. പട്ടായയിലാണ് ദിയയുടെ 26ാം പിറന്നാള്‍ ആഘോഷം തകര്‍ക്കുന്നത്. അശ്വിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് പൊടിപൊടിക്കുന്ന വീഡിയോ ദിയ പങ്കുവച്ചിട്ടുണ്ട്.

അശ്വിന്‍ ദിയയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഡയമണ്ട് കമ്മലാണ്. കമ്മലുകള്‍ അണിഞ്ഞുള്ള വീഡിയോയും ദിയ പങ്കുവച്ചിട്ടുണ്ട. ദിയയെ ഞെട്ടിച്ചായിരുന്നു അശ്വിന്‍ പ്രൊപ്പോസ് ചെയ്തത്. കാര്യം എന്തെന്ന് പറയാതെ ദിയയെ കൂടെക്കൂട്ടി പ്രൊപ്പോസല്‍ സമയത്ത് മോതിരം അണിക്കുകയായിരുന്നു. അതിന്റെ വീഡിയോയെല്ലാം താരം പങ്കുവച്ചിട്ടുണ്ടായിരുന്നു.

ഇത്തവണത്തെ പിറന്നാളിന് അമ്മയുടെ വകയും ദിയയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. രണ്ടു സ്വര്‍ണ വളകളാണ് അമ്മ ദിയയ്ക്ക് സമ്മാനിച്ചത്.’ഒ ബൈ ഓസി’ സൈറ്റില്‍ ആഭരണ ബിസിനസുമുണ്ട് ദിയയ്ക്ക്. അശ്വിന്റെ പിറന്നാള്‍ സ്റ്റാര്‍ ഹോട്ടലില്‍ ആഘോഷിച്ചതിന്റെ വീഡിയോയും വൈറലായിരുന്നു. ചേച്ചി അഹാനയ്ക്ക് മുന്നേ താന്‍ വിവാഹിതയാകുമെന്നും ദിയ പറഞ്ഞിരുന്നു.

Anu

Recent Posts

ഒരു സന്തോഷം പറയുമ്പോൾ ചൊറിയുന്ന കമന്റ്; ഇങ്ങനെ അല്ലാതെ എങ്ങനെ മറുപടി പറയും! വായടിപ്പിച്ച് ഇമ്രാൻ ഖാന്റെ റിപ്ലൈ

ബോളിവുഡിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ് ഇമ്രാൻ ഖാൻ. ആമിർ ഖാന്റെ ബന്ധുവായ ഇമ്രാൻ…

9 hours ago

‘ഭർതൃപിതാവ് അസംതൃപ്തൻ, വിവാഹത്തിന് മുന്നേ ​ഗർഭിണി‘; വിവാഹ ശേഷം ഉയർന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മഞ്ജിമ മോഹൻ

തന്റെ വിവാഹ ശേഷം ഉയർന്ന വ്യാജ വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടി മഞ്ജിമ മോഹൻ. വിവാഹത്തിന് മുൻപ് താൻ ഗർഭിണിയായിരുന്നെന്നും…

9 hours ago

ദയവായി എന്നെ തല്ലരുത് എന്ന് കെഞ്ചി നടി; കാർ വൃദ്ധയെ ഇടിച്ചെന്ന ആരോപണത്തിന് പിന്നാലെ പുതിയ വീ‍ഡിയോ, പ്രതികരിക്കാതെ രവീണ

ബോളിവുഡ് നടി രവീണ ടണ്ടൻറെ കാർ വൃദ്ധയെ ഇടിച്ചെന്ന ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കൊണ്ട് ചില വീഡിയോകൾ…

9 hours ago

വിമർശകരുടെ വായ അടപ്പിക്കുന്ന പൃഥ്വി മാജിക്ക്, ലാലേട്ട‌നും മമ്മൂക്കയും അടക്കം എല്ലാവരുമുണ്ട്; ഈ റെക്കോർഡ് ഇനി ആര് തൂക്കും?

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷത്തിലൂടെ തൊടുന്നതെല്ലാം പൊന്നാക്കിയാണ് മലയാള സിനിമ 2024ൽ കുതിക്കുന്നത്. വർഷം പാതി മാത്രം എത്തുമ്പോൾ…

10 hours ago

ബി​ഗ് ബോസ് ഒടിടി പുതിയ സീസണ് പുതിയ അവതാരകൻ; സർപ്രൈസ് ഒളിപ്പിച്ച് ആ രഹസ്യം പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ബി​ഗ് ബോസ് ഷോയുടെ ഹിന്ദിയിലെ ഒടിടി പതിപ്പിന് പുതിയ അവതാകരൻ. ആദ്യ സീസണില്‍ സംവിധായകന്‍ കരണ്‍ ജോഹറും രണ്ടാം സീസണില്‍…

11 hours ago

ടര്‍ബോയിലെ അമ്മയാകേണ്ടിയിരുന്നത് മല്ലിക സുകുമാരന്‍, താരം പിന്മാമാറാന്‍ കാരണം

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാസ് ആക്ഷന്‍ പടം ടര്‍ബോ. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ചിത്രത്തിലെ അമ്മ…

15 hours ago