‘പിങ്ക് ബിക്കിനി ഡ്രെസ്സും കുട്ടി നിക്കറും’ ; ‘ഡേറ്റിംഗ്’ ക്യാപ്ഷൻ നൽകി ദിയ കൃഷ്ണയുടെ വീഡിയോ

നടന്‍ കൃഷ്ണ കുമാറിനെ പോലെ തന്നെ നടന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. അഞ്ച് മക്കളാണ് കൃഷ്ണകുമാറിനുള്ളത്. മക്കളെല്ലാവരും തന്നെ സിനിമയും മോഡലിങ്ങും വ്‌ളോഗിങ്ങുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ ഏറ്റവും ഓപ്പണായി സംസാരിക്കുന്നത് ദിയ കൃഷ്ണയാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. നടന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണയെ പറ്റിയുള്ള ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. താരപുത്രി തന്നെ ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിച്ച കാര്യങ്ങളാണ് വൈറലായി മാറിയത്. അതേ സമയം ദിയ കൃഷ്ണ തന്റെ  ഇന്‍സറ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ആരാധകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും പലതരം സംശയങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഡേറ്റിങ് തുടങ്ങിയെന്ന് പറഞ്ഞ് ആണ്‍സുഹൃത്തിനൊപ്പമുള്ള ഒരു വീഡിയോയാണ് ദിയ കൃഷ്ണ പങ്കുവെച്ചത്.

തനിക്കൊരു പ്രണയമുണ്ടായിരുന്നതിനെ പറ്റിയും അത് ബ്രേക്കപ്പ് ആയെന്നുമൊക്കെ താരപുത്രി മുൻപ് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം വീണ്ടും ദിയ സുഹൃത്തുക്കളുടെ കൂടെയുള്ള വീഡിയോസ് സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു. അതിലൊരു സുഹൃത്തായ അശ്വിന്റെ കൂടെയുള്ള വീഡിയോസാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഈ വീഡിയോയിൽ ആസ്വിൻ ഗണേഷിനെ ടാഗ് ചെയ്തിട്ടുമുണ്ട് ദിയ. സ്ഥിരമായി അശ്വിന്റെ കൂടെയുള്ള വീഡിയോസ് മാത്രം പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ദിയ വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ അഭ്യൂഹങ്ങളെത്തി തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ഡേറ്റിങ്ങിനെ പറ്റി താരപുത്രി തന്നെ സംസാരിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ രീതിയുള്ള ഡേറ്റിംഗ്’ ചെയ്യുകയാണെന്ന് പറഞ്ഞാണ് അശ്വിനൊപ്പമുള്ള വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോടുള്ള ഒരു ലക്ഷ്വറി റിസോര്‍ട്ടില്‍ താമസിച്ചു കൊണ്ട് അശ്വിനൊപ്പം ഡാന്‍സ് കളിക്കുന്ന റീല്‍സാണ് ദിയ പങ്കുവെച്ചത്. ഡേറ്റിങ് എന്നാണ് ഇതിന്റെ ടൈറ്റിലായി കൊടുത്തിരിക്കുന്നതും.

ഇതോടെ പുതിയ പ്രണയമാണോ, അശ്വിനുമായി പ്രണയത്തിലാണോ, നിങ്ങള്‍ ലിവിങ് ടുഗെദര്‍ ആണോ എന്നൊക്കെ ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. രണ്ടാളും മനോഹരമായി ചെയ്തു. പിങ്ക് ബിക്കിനി ഡ്രസില്‍ ദിയയെ കണ്ടാല്‍ ഹോട്ടായി തോന്നും. അശ്വിനൊപ്പം ദിയ വളരെ കംഫര്‍ട്ടാണ്, തുടങ്ങി നിരവധ കമന്റുകള്‍ വീഡിയോയുടെ താഴെ വരുന്നുണ്ട്. എന്നാല്‍ ദിയയുടെ പുതിയ റീല്‍ സീരിസിന്റെ പേരാണ് ഡേറ്റിംഗ് എന്നും അതാണ് ടൈറ്റിലില്‍ അങ്ങനെ സൂചിപ്പിച്ചതെന്നുമാണ് സൂചന. എന്തായാലും കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ തന്നെ പറയുന്നത് വരെ കാത്തിരിക്കാമെന്നാണ് ആരാധകരുടെയും അഭിപ്രായം. അതേ സമയം എല്ലായിപ്പോഴും ഉള്ളത് പോലെ ദിയയെ പരിഹസിക്കാനും ചിലര്‍ മറന്നില്ല. ആദ്യ റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള ചില ചോദ്യങ്ങളും വന്നിരിക്കുകയാണ്. ‘പഴയ സുഹൃത്ത് എവിടെ, അയാളെ കാണാനില്ലല്ലോ എന്ന് ഒരാള്‍ ദിയയോട് ചോദിച്ചിരുന്നു. ഇങ്ങനെ ആള് മാറുന്നതല്ലേ കാഴ്ചക്കാര്‍ക്ക് ഒരു രസം… മൂന്ന് മാസം കൂടുമ്പോ ആള് മാറട്ടെ’, എന്ന് മറ്റൊരാള്‍ ഇതിന് മറുപടിയുമായി വന്നു. മുന്‍പും സമാനമായ രീതിയില്‍ ആണ്‍സുഹൃത്തിനൊപ്പമുള്ള റീല്‍സ് വീഡിയോസ് ദിയ പങ്കുവെക്കാറുണ്ടായിരുന്നു. അദ്ദേഹവുമായി ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് ബ്രേക്കപ്പ് ആയെന്നും താരപുത്രി സൂചിപ്പിച്ചിട്ടുണ്ട്. അത്തരം വെളിപ്പെടുത്തല്‍ നടത്തിയതോട് കൂടിയാണ് പലരും ദിയയെ കളിയാക്കി കൊണ്ട് രംഗത്ത് വന്നത്. കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറെ വ്യത്യസ്തയാണ് ദിയ കൃഷ്ണ. വിവാഹം കഴിച്ച് ജീവിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും റിലേഷന്‍ഷിപ്പിന അത്രത്തോളം പ്രധാന്യം കൊടുക്കാറുണ്ടെന്നും മുന്‍പൊരു അഭിമുഖത്തില്‍ ദിയ വ്യക്തമാക്കിയിരുന്നു. ഏതായാലും ഈ ഒരു വീഡിയോയും അതിന്റെ ക്യാപ്ഷനും ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്ത് വിരൽക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Sreekumar

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

24 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago