അടുത്തിടെയാണ് നടന് കൃഷ്ണ കുമാറിന്റെ വീട്ടിലെ ജോലിക്കാര്‍ക്ക് കുഴി കുത്തി കഞ്ഞി കൊടുത്തിരുന്നെന്ന നൊസ്റ്റാള്‍ജിക് പരാമര്‍ശം വിവാദത്തിലായത്. അഭിമാനം പോലെയായിരുന്നു കൃഷ്ണകുമാര്‍ ഓര്‍മ്മ പങ്കുവച്ചത്. പിന്നാലെ വലിയ വിവാദമാണുണ്ടായത്. താരത്തിനെതിരെ നടപടിയെടുത്തിരുന്നു. മാത്രമല്ല വലിയ വിമര്‍ശനവും താരം നേരിട്ടിരുന്നു.
അതേസമയം കൃഷ്ണകുമാറും കുടുംബവും വിദേശത്താണ് അവധിക്കാലം ആഘോഷിക്കുന്നത്. ആ വിശേഷങ്ങളൊക്കെ താരകുടുംബം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിന്റെ പുതിയ വീഡിയോയും വിവാദമായിരിക്കുകയാണ്. ലണ്ടന്‍ യാത്രയ്ക്കിടെ മകള്‍ ദിയ കൃഷ്ണയുടെ വീഡിയോയിലാണ് വിവാദ പരാമര്‍ശമുള്ളത്.
പാര്‍ക്കിലെ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഇവര്‍ക്ക് മണ്ണിലിട്ട് കൊടുത്തു എന്ന് പറഞ്ഞ് പ്രശ്നമാകുമോ എന്നാണ് വീഡിയോയില്‍ ദിയയുടെ ചോദിക്കുന്നത്. വീട്ടില്‍ നിന്നൊരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു. ചിലര്‍ക്കൊക്കെ ഇത് ചിലപ്പോള്‍ ഫീല്‍ ആകും.’- എന്നാണ് ദിയ പറയുന്നത്. ബാക്കിയുള്ളവരെല്ലാം ദിയ പറയുന്നതു കേട്ട് ചിരിക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനമാണ് കൃഷ്ണകുമാറിനും മക്കള്‍ക്കും നേരെ നിറയുന്നത്. ‘മനുഷ്യര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞി വിളമ്പിയ ഹുങ്ക് പറഞ്ഞതിനെതിരെ ഉയര്‍ന്ന എതിര്‍പ്പ് അവരെ ബാധിച്ചത് എങ്ങനെയെന്ന് നോക്കൂ. ഇയാളുടെ കുടുംബം പണ്ട് ചൂഷണം ചെയ്ത അടിയാള ജനതയെ മനുഷ്യപദവിയില്‍ കാണാന്‍ ഇന്നും അവര്‍ക്കായിട്ടില്ല. തെരുവില്‍ കൊത്തിപ്പെറുക്കുന്ന പക്ഷികള്‍ക്ക് തുല്യരാണ് കുഴിയില്‍ കഞ്ഞി കുടിപ്പിച്ച മനുഷ്യര്‍! എല്ലാ സാമൂഹിക പ്രിവിലേജുകളുടെയും അഹന്തയില്‍ പിന്നെയും അവരെ പരിഹസിച്ചു ചിരിക്കുന്നു.’- എന്നായിരുന്നു ഒരാളുടെ കമന്റ്.
‘അമ്പത് വയസിന് മുകളിലുള്ള ഒരാള്‍ ജാതീയത പറയുന്നത് പ്രായത്തിന്റെ വിവരമില്ലായ്മയാണ് എന്ന് പിന്നെയും വിചാരിക്കാം. 30 വയസുപോലും ആകാത്ത ദിയക്കും ഇതിന്റെ ഗൗരവം എന്താണെന്ന് കേസ് ആയിട്ടും മനസിലായിട്ടില്ല എന്നത് കഷ്ടമാണ്.’- എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ നിറയുന്നു കമന്റുകള്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…