‘എനിക്ക് ​ഒരു ഗേ ബെസ്റ്റ് ഫ്രണ്ടിനെ വേണം’ ; ‘പണം നൽകാറുണ്ടെന്നും ദിയ കൃഷ്ണ’

സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിനുള്ളത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ബാക്കി മൂന്ന് പേരും യൂട്യൂബ് ചാനൽ വഴിയാണ് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് സോഷ്യൽ മീഡിയയിൽ വൻ ആരാധക വൃന്ദമുള്ളവരാണ് ഇവരെല്ലാം തന്നെ. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇവരിൽ സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടാൻ കഴിഞ്ഞത് ദിയ കൃഷ്ണയ്ക്കാണ്. കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ ചേച്ചി അഹാനയെ പോലെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നില്ല. സോഷ്യൽ മീഡിയയിലെ സാന്നിധ്യമാണ് ദിയ കൃഷ്ണയ്ക്ക് ജനശ്രദ്ധ കൊടുത്തത്. മറ്റ് സഹോദരികളേക്കാളും പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയായതും ദിയ കൃഷ്ണയാണ്. വ്യക്തിപരമായ കാര്യങ്ങൾ ഫോളോവേഴ്സിൽ നിന്നും ദിയ അധികം മറച്ച് വെച്ചിട്ടില്ല. ദിയയുടെ പ്രണയങ്ങളും ബ്രേക്കപ്പുകളും ആരാധകർക്ക് അറിയാവുന്നതാണ്. എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂട എന്നാണ് എന്റെ ചോദ്യം.

അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റ​ഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. ബാം​ഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനു​ഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനു​ഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിക്കാനും ശ്രമിക്കാറുണ്ട്. ‌ എനി​ക്ക് ​ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഈ ​ഗേ പയ്യൻമാരുമായി പ്രോബ്ലം. ഞാൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളി ചെയ്യുന്നതും കളിയാക്കുന്നതും. അവർ പെൺകുട്ടികളുമായാണ് കൂടുതൽ കംഫർട്ടബിൾ. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ​ഗേയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ അശ്വിനോട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ആ​ഗ്രഹമാണത്. കാരണം ഒരു ​പെൺകുട്ടികളോട് സംസാരിക്കുന്നത് പോലെ എല്ലാം പറയാം. അവർ ക്യൂട്ടാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വന്ന മറ്റ് ചോദ്യങ്ങൾക്കും ദിയ മറുപടി നൽകുന്നുണ്ട്. ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രചോദനമായ വ്യക്തി അമ്മയാണെന്ന് ദിയ കൃഷ്ണ പറയുന്നു. അമ്മ കർക്കശക്കാരിയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ അല്ലെന്നാണ് ദിയ നൽകിയ മറുപടി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ പണ്ടത്തേക്കാളും റിബൽ ആണ്. അതുകൊണ്ട് എന്റെയടുത്ത് നടക്കാറില്ല. പക്ഷെ ചില കാര്യങ്ങളിൽ എനിക്ക് പേടിയുണ്ട്. അച്ഛനെയാണ് കൂടുതൽ പേടി. അമ്മ കുറേക്കൂടി ഫ്രണ്ട്ലിയാണ്. തുറന്ന് സംസാരിക്കാമെന്നും ദിയ വ്യക്തമാക്കി. ഈ വർഷം എ‌ടുത്ത ഏറ്റവും നല്ല തീരുമാനം ബ്രേക്കപ്പ് ആണെന്നും ദിയ പറയുന്നുണ്ട്. ആളെ മാത്രം കുറ്റം പറയുന്നില്ല. തന്റെ ഭാ​ഗത്തും തെറ്റ് പറ്റിയിട്ടുണ്ട്. ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ബന്ധം ഉപേക്ഷിക്കാതെ പിടിച്ച് നിർത്താൻ ശ്രമിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ കൃഷ്ണ വ്യക്തമാക്കിയിരുന്നു.

 

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago