‘തള്ളയ്ക്ക് വേറെ ഒരു പണിയും ഇല്ലേ? ; കമന്റിട്ടവന്റെ അമ്മയ്ക്ക് പറഞ്ഞ് ദിയകൃഷ്ണ

മലയാളികള്‍ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരേ സജീവമായ താരമാണ്‌. തന്റേതായ ആരാധകരേയും ദിയ നേടിയെടുത്തിട്ടുണ്ട്. ദിയയുടെ വ്‌ളോഗുകളും ഡാന്‍സ് റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ അഭിപ്രായങ്ങള്‍ പറയുന്നത് പോലെ തന്നെ ജീവിതത്തെക്കുറിച്ചും ദിയ സോഷ്യല്‍ മീഡിയയില്‍ മറയില്ലാതെ സംസാരിക്കാറുണ്ട്. ഇപ്പോള്‍ കുടുംബ സമേതം യുകെയില്‍ അവധി ആഘോഷിക്കുകയാണ് ദിയ കൃഷ്ണ. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സൈബര്‍ ആക്രമണവും ദിയയ്ക്ക് നിരന്തരം നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനും ദിയയ്ക്ക് അറിയാം. ഇപ്പോഴിതാ മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് ദിയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം അമ്മ സിന്ധു കൃഷ്ണയ്ക്കും സഹോദരി ഇഷാനിയ്ക്കുമൊപ്പമുള്ളൊരു ഡാന്‍സ് വീഡിയോ ദിയ പങ്കുവച്ചിരുന്നു. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

മക്കള്‍ക്കൊപ്പം ചുവടുവെക്കുന്ന സിന്ധുവിനും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ ശ്രമിച്ചത് സിന്ധുവിനെ അവഹേളിക്കാനായിരുന്നു. തള്ളയ്ക്ക് വേറെ ഒരു പണിയും ഇല്ലേ? എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ദിയ ഇയാള്‍ക്ക് മറുപടിയുമായി എത്തുകയായിരുന്നു. തന്നെ പ്രസവിച്ചപ്പോ എല്ലാരും നിന്റെ അമ്മയോട് ചോദിച്ച അതേ ചോദ്യം എന്തിനാ മോനെ ഇവിടെ ആവര്‍ത്തിക്കുന്നത് എന്നായിരുന്നു ദിയയുടെ മറുപടി. കമന്റും താന്‍ നല്‍കിയ മറുപടിയും ദിയ സ്‌റ്റോറിയായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ചെയ്യേണ്ടി വന്നുവെന്ന് പറഞ്ഞാണ് ദിയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സ്‌റ്റോറിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിയാസ് സലീമിന് നല്‍കിയ മറുപടിയുടെ പേരിലും ദിയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ, നടന്‍ കൃഷ്ണകുമാറിന്റെ തൊട്ടുകൂടായ്മയെ നൊസ്റ്റാള്‍ജിയ ആക്കി അവതരിപ്പിക്കുന്ന വാക്കുകള്‍ക്കെതിരെ റിയാസ് സലീം നടത്തിയ പരാമര്‍ശം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സികയ്ക്കെതിരെ റിയാസ് നടത്തിയ ആരോപണവും അതിന് മൂത്തമകള്‍ അഹാന നല്‍കിയ മറുപടിയുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു. ഹന്‍സിക ഹോമോഫോബിക് ആണെന്ന തരത്തിലുള്ളതായിരുന്നു റിയാസ് നടത്തിയ വിവാദ പരാമര്‍ശം. എന്നാല്‍ പിന്നീട് റിയാസ് ഈ സ്‌റ്റോറി പിന്‍വലിക്കുകയും ചെയ്തു.

ഇതിനെതിരെയാണ് അഹാന രംഗത്തെത്തിയത്. ഹന്‍സികയുടെ വീഡിയോയില്‍ ഹോമോഫോബിക് ആയ പരാമര്‍ശം ഉണ്ടായിരുന്നില്ലെന്നും റിയാസിന് തെറ്റ് പറ്റിയതാണെന്നും നേരത്തെ വ്യക്തമായിരുന്നു. ഇതോടെയാണ് താരം തന്റെ സ്റ്റോറി പിന്‍വലിച്ചത്. തുടര്‍ന്നായിരുന്നു ദിയയുടെ വൈറലായ പ്രതികരണം. ഞാനിന്ന് ഉറക്കമുണര്‍ന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ് എന്നായിരുന്നു ദിയയുടെ പ്രതികരണം. ദിയ ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു പ്രതികരിച്ചത്. എങ്കിലും സംഭവം റിയാസിനെതിരെയുള്ളതാണെന്ന് വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി റിയാസും രംഗത്തെത്തിയിരുന്നു. അഹാന തന്റേയും കുടുംബത്തിന്റേയും വൃത്തികെട്ട രാഷ്ട്രീയം വെളുപ്പിക്കാനായി സഹോദരിയെ ഉപയോഗിക്കുകയാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago