പങ്കുവെച്ച ചിത്രത്തിന് ലഭിച്ചത് മോശം കമെന്റ്, മറുപടിയുമായി ദിയയും!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, അഞ്ചു പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. രണ്ടാമത്തെ മകൾ ദിയ ഒഴികെ ബാക്കി ഉള്ള മൂന്ന് പേരും സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ദിയ ഇപ്പോൾ ഡാൻസിൽ ആണ് ശ്രദ്ധ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇത്തരത്തിൽ ദിയ മാലി ദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. .എന്നാൽ അതിൽ ഒരു ചിത്രത്തിന് മോശം കമെന്റുമായി ഒരാൾ എത്തി. വെറുതെ അല്ല പീഡനം കൂടുന്നത് എന്നാണ് ദിയയുടെ ഒരു ചിത്രത്തിന് ഒരാൾ നൽകിയ കമെന്റ്. എന്നാൽ ഇതിനു കൃത്യമായ മറുപടി തന്നെ ദിയ പറയുകയും ചെയ്തു. മറുപടിയുടെ സ്ക്രീൻ ഷോട്ട് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ദിയ പങ്കുവെക്കുകയും ചെയ്തു.

ദിയയുടെ മറുപടി ഇങ്ങനെ, ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാകണം, ഇവരുടെ മാതാപിതാക്കൾ ആരാണെന്ന് തനിക്കറിയില്ലെന്നും എന്നാൽ അവർ ഇത് പോലെയുള്ള ആളുകളെ പഠിപ്പിക്കുകയോ വിദ്യാഭ്യാസം നൽകുകയോ ചെയ്യണമായിരുന്നു എന്നും തീർത്തും അറപ്പുളവാക്കുന്ന തരത്തിലെ പെരുമാറ്റം ആണ് ഇത് എന്നും ദിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയതോടെ കമെന്റ് ചെയ്തയാൾ കമെന്റ് റിമൂവ് ചെയ്യുകയും ചെയ്തു.

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

33 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago