‘വേറെ ഒരു ലോകത്ത് എത്തിപ്പെട്ട അവസ്ഥ, അത്തരത്തിൽ ഉള്ള ആണുങ്ങളെ കുറിച്ചുള്ള ചിത്രം’; വിവേകാനന്ദൻ വൈറലാണ് കണ്ട് ദിയ സന

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ ഒരുക്കിയ വിവേകാനന്ദൻ വൈറലാണ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിലേക്ക് തുറന്ന് വെച്ച കണ്ണാടിയാണ് ഈ ചിത്രം. ചിത്രത്തിന് അഭിനന്ദനങ്ങളുമായി സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സന ഫേസ്ബുക്കിൽ പങ്ക് വെച്ച ഒരു ലൈവ് വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഏറെ അഭിമാനത്തോടെയാണ് ചിത്രം കണ്ടിറങ്ങിയത് എന്നാണ് ദിയ വീഡിയോയിൽ പറയുന്നത്.

തൻ്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന നിരവധി സംഭവങ്ങളാണ് സിനിമയിൽ കാണുവാൻ സാധിച്ചതെന്നും ആവേശം കൊള്ളിക്കുന്ന ചില രംഗങ്ങൾ കാരണം താൻ വേറെ ഒരു ലോകത്ത് എത്തിപ്പെട്ട അവസ്ഥ പോലുമുണ്ടായിയെന്നും ദിയ പറയുന്നു. വിവേകാനന്ദനെ പോലെയുള്ള വ്യക്തികൾ സമൂഹത്തിൽ ഉണ്ടെന്നും അത്തരത്തിൽ ഉള്ള ആണുങ്ങളെ കുറിച്ചുള്ള ചിത്രമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ എല്ലാ ആണുങ്ങളെയും പൊതുവായി കണക്കാക്കിയല്ല ചിത്രമെന്നും ദിയ സന വീഡിയോയിലൂടെ പറയുന്നുണ്ട്.

മൃഗീയമായ സ്വഭാവമുള്ള വിവേകാനന്ദൻ എന്ന ഒരു വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിലൂടെ തുറന്ന് കാട്ടുന്നത്. അയാളുടെ സ്വഭാവദൂഷ്യം കാരണം വലയുന്ന സ്ത്രീകളുടെ ഒരു പോരാട്ടമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. വിവേകാനന്ദനായി ഷൈൻ ടോം ചാക്കോ നിറഞ്ഞാടുമ്പോൾ സ്വാസിക, ഗ്രേസ് ആൻ്റണി, മറീന മൈക്കിൾ എന്നിവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ പങ്ക് വെച്ച് കൈയ്യടി നേടുന്നു. സമൂഹത്തിന് മികച്ചൊരു സന്ദേശം കൈമാറുന്ന ചിത്രം രസകരവും അതേ സമയം ഏറെ ചിന്തിപ്പിക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്.

Ajay

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

20 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago