ഗബ്രിയുടെയും ജാസ്മിന്റെയും നോട്ടത്തിൽ പ്രണയമുള്ളതായി തോന്നി : ദിയ സന

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലൂടെ ജാസ്മിൻ ജാഫറിപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും ബ്യൂട്ടി വലോകരായും ഇൻഫ്ളുവന്സറായുമൊക്കെ  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ജാസ്മിന്‍ ജാഫര്‍. ബിഗ് ബോസ് മലയാലയാളത്തിന്റെ ആറാം സീസണിലെ  വിജയസാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു ജാസ്മിന്‍. തുടക്കം മുതല്‍ ശക്തമായി പോരാടിയ ജാസ്മിൻ ജാഫറിന്  പക്ഷേ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. സഹമത്സരാര്‍ഥിയായ ഗബ്രിയുമായി ചേര്‍ന്ന് ആദ്യ ആഴ്ചയിൽ തന്നെ  ജാസ്മിന്‍ സൗഹൃദത്തിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന ജാസ്മിനെ സോഷ്യല്‍ മീഡിയ ആക്രമിക്കുകയായിരുന്നു. ജാസ്മിന് പുറമെ ജാസ്മിന്റെ വീട്ടുകാരും സൈബർ ആക്രമണത്തിന് ഇരയായി മാറി. എന്നാല്‍ പലരും ഫേക്ക് ആയി നിന്നപ്പോള്‍ റിയലായി നിന്നത് ജാസ്മിന്‍ മാത്രമാണെന്നാണ് നടിയും ആക്ടിവിസ്റ്റും  മുന്‍ബിഗ് ബോസ് താരവുമായ ദിയ സന പറയുന്നത്.

ജാസ്മിന്‍ ജാഫർ ഷോയിൽ നിന്നത്  റിയലായാണ്.  ബിഗ് ബോസിലെത്തുന്ന പലരും  പലരും ഹൈഡ് ആയിട്ടുള്ള ഐഡിന്റിറ്റിയാണ് കാഴ്ച വെക്കാറുള്ളത്. എന്നാല്‍ ജാസ്മിന്റെ ജീവിതത്തിലെ ഒന്നും തന്നെ ഇനി തുറന്ന് കാണിക്കാനില്ല. അത്രമാത്രം ഒരു മനുഷ്യന്റെ സ്വകാര്യജീവിതമടക്കം എല്ലാ കാര്യങ്ങളും തുറന്നുക്കാട്ടപ്പെട്ടു. മാത്രമല്ല  അതൊക്കെ പൊതുവിടത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ജാസ്മിനൊരു സര്‍വൈവറും പോരാളിയുമാണ് എന്നും ദിയ സന പറയുന്നു. പക്ഷേ ഇതൊക്കെ ആളുകള്‍ എടുത്ത രീതി വേറെ തരത്തിലാണ്. അവർ  ശരിക്കും ജാസ്മിനെ വലിച്ചുകീറി ആക്രമിച്ചു. വെര്‍ബല്‍ റേപ്പ് ഉള്‍പ്പെടെ ചെയ്തു. അതൊക്കെ ആളുകള്‍ക്ക് എത്രത്തോളം മനസിലാവുമെന്ന് തനിക്കറിയില്ല എന്നും  ശരിക്കും ജാസ്മിനെ പൊതുസമൂഹം  വലിച്ചിഴച്ച് പിച്ചിച്ചീന്തിയെന്നാണ്’ ദിയ സന പറയുന്നത്. ഗബ്രിയും ജാസ്്മിനും തമ്മിലുള്ള ബന്ധമെന്താണ് എന്നത് സംബന്ധിച്ച് അവര്‍ക്ക് ക്ലാരിറ്റിയൊന്നുമില്ല. എന്നാല്‍ തനിക്കത് പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ താനല്ല എന്നും ദിയ സന കൂട്ടിച്ചേർത്തു. അവര്‍ക്കിടയില്‍ നല്ലൊരു ബോണ്ടിംഗ് ഉണ്ടെന്നും ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ആണെന്നും തോന്നിയിരുന്നുവെന്നും എന്നാൽ  ചിലപ്പോഴുള്ള അവരുടെ നോട്ടത്തിലൊക്കെ ഒരു പ്രണയമുണ്ടെന്നൊക്കെ തനിക്ക് തോന്നിയിരുന്നുവെന്നും ദിയ പറയുന്നു.

അവര്‍ ഗെയിമിന് വേണ്ടി കളിച്ചതാണെന്ന് ത്നിക്ക് തോന്നിയില്ല. കാരണം താനും  ആ വീടിനകത്ത് നിന്നതാണ്. അവിടെ എത്തുമ്പോള്‍ ആരെങ്കിലും ഒരാള്‍ നമുക്കായി വേണമെന്ന് തോന്നും. അത് പ്രണയമാവണമെന്നല്ല പറയുന്നത്. അപ്പുറത്ത് നില്‍ക്കുന്ന മത്സരാര്‍ഥിയെ നമുക്ക് വിശ്വസിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും മത്സരിക്കാന്‍ വന്നതാണല്ലോ. അപ്പോള്‍ നമ്മളോട് സ്‌നേഹം കാണിക്കുന്നത് ഗെയിമിന് വേണ്ടിയാണോ എന്ന തോന്നലാണ് ഉണ്ടാക്കുക എന്നും ദിയ പറയുന്നു. തുടക്കം മുതൽ ദിയ സന സുഹൃത്തുകൂടിയായ ജാസ്മിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. അതേസമയമ് ബിഗ് ബോസ് മലയാളം സീസൺ 6ൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജാസ്മിൻ ജാഫർ. ഈ സീസണിൽ വിജയിയായേക്കുമെന്ന് വരെ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. എന്നിട്ടും എന്തുകൊണ്ടാണ് ജാസ്മിന് അർഹിച്ച വിജയം നേടാൻ സാധിക്കാതിരുന്നതെന്നാണ് പലരും ഉയർത്തുന്ന ചോദ്യം. രണ്ടാമതെത്തിയ അർജുൻ ശ്യാമിനേക്കാൾ എന്തുകൊണ്ടും യോഗ്യത ജാസ്മിനാണെന്നും ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.  അതേസമയം ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് എന്നാണ് ജാസ്മിൻ ആർമി പറയുന്നത് .  ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ കപ്പടിച്ചേനെയെന്നും ഇവർ  ചൂണ്ടിക്കാട്ടുന്നു