കാലിന്റെ തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞാണ് അയാൾ അവിടേക്ക് എത്തിയത്, ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നു

വനിതകൾക്ക് അവരുടെ ജോലി സ്ഥലങ്ങളിൽ പലപ്പോഴും മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്, താൻ നേരിട്ട അത്തരം ഒരു അനുഭവം പങ്കുവെക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി, ഷിനുവിന്റെ പോസ്റ്റ് ഇങ്ങനെ
ആശുപത്രികളിൽ ലേഡി സ്റ്റാഫുകൾക്ക് പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. കാലിന്റെ തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞു ഒരു പുരുഷൻ വന്നു. ഡ്രസിങ് റൂമിലേക്ക് ഞാനും സിസ്റ്ററും കൂടി അദ്ദേഹത്തിന്റെ വേദനയുള്ള ഭാഗം നോക്കാനായി കയറ്റി. തിരിഞ്ഞു നിന്നു ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നു.
അപ്പോൾ ആ സമയത്തു അയാൾ എന്തിനാണ് അണ്ടർ വിയർ താഴ്ത്തിയത് എന്ന് ചിന്തിച്ചില്ല. തുടയിൽ കാര്യമായ പ്രശ്നമൊന്നും കണ്ടില്ല. പക്ഷെ വേദനയുണ്ട് എന്ന് അയാൾ പറഞ്ഞു. മരുന്ന് എഴുതി കൊടുത്തു. അപ്പോൾ ഇഞ്ചക്ഷൻ വേണമെന്നും കൂടെ ഒരാളെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞു അല്പം മാറി നിന്ന് ഫോണ് വിളിക്കുവാൻ അയാൾ പോയി. പക്ഷേ പിന്നീട് അയാൾ തിരികെ വന്നില്ല.
അപ്പോഴാണ് ഇതിനെ കുറിച്ചു സംശയം തോന്നിയത്. Exhibitionism ആയിരുന്നോ എന്ന് ചിന്തിച്ചു പോയി. Exhibitionism എന്നാൽ ഒരാളുടെ സ്വകാര്യ ഭാഗങ്ങൾ മറ്റൊരാളെ പൊതുവെ ഒരു അപരിചിതയെ കാണിച്ചു നിർവൃതി അടയുന്ന പ്രവർത്തി. അയാൾ മരുന്ന് വാങ്ങാതെ ഇഞ്ചക്ഷൻ വേണമെന്നും പറഞ്ഞു കൂട്ടിന് ആളെ വിളിക്കട്ടെ എന്ന ഭാവത്തിൽ പുറത്തേക്ക് നീങ്ങി പിന്നീട് വരാതെ ഇരുന്നപ്പോൾ ആണ് ഇതിനെ കുറിച്ചു ചിന്തിച്ചത്.
മുൻപ് ഒരിക്കൽ ഒ.പി യിൽ നന്നേ പ്രായമുള്ള ഒരു പുരുഷൻ ലിംഗത്തിൽ ചൊറിച്ചിൽ ആണെന്ന് പറഞ്ഞു കഴിയും മുൻപേ ലിംഗം കാണിച്ചതും തിരക്കുള്ള ഒ.പി യിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി നിൽക്കെ അങ്ങനെ ചെയ്തതും ഈ അവസരത്തിൽ ഓർക്കുന്നു. ഡ്രസിങ് റൂമിൽ പോയി നോക്കേണ്ട കാര്യങ്ങൾ ആണല്ലോ. ഇതുപോലെ നിരവധി അനുഭവങ്ങൾ പലർക്കും പറയുവാനുണ്ടാകും.

Rahul

Recent Posts

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

20 mins ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

3 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

4 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

4 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

4 hours ago