സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി  

Follow Us :

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ  ചർച്ചയായിരുന്നു, ഇതിന് പിന്നാലെ  ഡോ. സിറിയക് എബി ഫിലിപ്സം രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.ലിവര്‍ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന സിറിയക് എബി സമാന്തയക്കെതിരെ രൂക്ഷമായ ഭാഷയിലൂടെയാണ് വിമര്‍ശിച്ചത്, എന്നാൽ ഇതിനെതിരെ പ്രതികരിക്കുകയാണ് നടി. താന്‍ തന്റെ അനുഭവത്തില്‍ നിന്നുമൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താൻ വിവിധ തരം മരുന്നുകള്‍ കഴിക്കുന്നുണ്ട്. തന്നോട് നിര്‍ദ്ദേശിച്ചതെല്ലാം തന്നെ തൻ  പരീക്ഷിച്ചു നടി പറയുന്നു

ഉയര്‍ന്ന ക്വളിഫിക്കേഷനുള്ള പ്രൊഫഷണലുകളുടെ നിര്‍ദ്ദേശ പ്രകാരവും തന്നെപോലൊരു സാധാരണ വ്യക്തിയ്ക്ക് സാധ്യമാകുന്ന സെല്‍ഫ് റിസര്‍ച്ചും അനുസരിച്ചായിരുന്നു എല്ലാം. മിക്ക ചികിത്സയും ചിലവേറിയതുമായിരുന്നു. ഇതെല്ലാം അഫോര്‍ഡ് ചെയ്യാനുള്ള ഭാഗ്യം തനിക്കുള്ളതിനെക്കുറിച്ചും അതുപോലുമില്ലാത്തവരെക്കുറിച്ചും ഈ സമയത്ത് ഒരുപാട് ചിന്തിച്ചിരുന്നുവെന്നും  ദീര്‍ഘനാളായിട്ടും പരമ്പരാഗത ചികിത്സാരീതികള്‍ സുഖപ്പെടുത്തിയിരുന്നില്ല,

ഈ രണ്ട് കാര്യങ്ങളും  ബദല്‍ തെറാപ്പികളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വായിക്കുന്നതിലേക്ക് നയിക്കുകയായിരുന്നു, ഒരു ചികിത്സരീതിയ്ക്ക് വേണ്ടി ശക്തമായി വാദിക്കാന്‍ മാത്രം നിഷ്‌കളങ്കയല്ല, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താൻ  നേരിടുകയും പഠിക്കുകയും ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നല്ല ഉദ്ദേശത്തോടെ നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്, ആത്യന്തികമായി വിദ്യാസമ്പന്നരായ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളെയാണ്  ആശ്രയിക്കേണ്ടത് എന്നും  25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സരീതി നിർദേശിച്ചത്.

മാന്യനായ ഒരു വ്യക്തി ത്ന്റെ ഉദ്ദേശശുദ്ധിയെ രൂഷമായ വാക്കുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയുണ്ടായി.  അദ്ദേഹത്തിന് തന്നേക്കാള്‍ അറിവുണ്ടാകുമെന്നതില്‍  യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ ഉദ്ദേശവും നല്ലതാണെന്ന്  ഉറപ്പാണ്. പക്ഷെ  വാക്കുകളില്‍ അദ്ദേഹം ഇത്ര പരുക്കനാകാതെ കനിവും അനുകമ്പയും കാണിച്ചിരുന്നുവെങ്കില്‍ ,പ്രത്യേകിച്ചും തന്നെ ജയിലില്‍ അടയ്ക്കണം എന്ന് പറയുന്ന ഭാഗത്ത് അത് കാണയ്ക്കാമായിരുന്നുവെന്നും സമാന്ത പറയുന്നു. താനാ  പോസ്റ്റിട്ടത് സെലിബ്രിറ്റി എന്ന നിലയില്ല, ചികിത്സ വേണ്ടി വന്നൊരാള്‍ എന്ന നിലയിലാണ്. പോസ്റ്റില്‍ നിന്നും  ഒരു രൂപ പോലും സമ്പാദിക്കുകയോ ആരേയും പ്രൊമോട്ട് ചെയ്യുകയോ ചെയ്യുന്നില്ല സാമന്ത പറയുന്നു