മാലിക്ക് ഒരു ചരിത്ര സിനിമയാണോ ? ഈ കഥയുടെ പിന്നിലെ സത്യമെന്ത്!

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ കേന്ദ്രാ കഥാപാത്രമായിയെത്തിയ മാലിക്ക് ഒരർത്ഥത്തിൽ പറഞ്ഞാൽ സത്യമേത് അസത്യമേത് എന്ന് പറയാൻ കഴിയാത്ത ചിത്രമാണ്. വിവിധ  രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന പ്രശ്നങ്ങൾക്ക് മുൻപ് ഒരു ചരിത്രത്തോട് കാട്ടുന്ന നീതികേട് ആണ് ഇവിടെ മാനുഷിക മൂല്യങ്ങൾ ഉള്ള ഒരു സമൂഹം ചർച്ച ചെയ്യേണ്ടത്.എങ്ങനെയൊക്കെ പറഞ്ഞാലും ശരി കഥ ബീമാ പള്ളി പരിസരത്തെപ്പറ്റിയല്ലെന്ന് ഒട്ടും വിശ്വസിക്കാൻ കഴിയില്ല. അതെ പോലെ തന്നെ വളരെ സൂക്ഷ്മമായിട്ടാണ് ബീമാ ബീവിയുടെ ചരിത്രം മുതൽ പള്ളി പരിസരത്തിന്റെ ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും കലാസംവിധാനം വരെ നിർവഹിച്ചിരിക്കുന്നത്. രാഷ്ട്രീയം മാറ്റി നിർത്തിയാൽ പോലും ചൂണ്ടി കാണിക്കേണ്ട വ്യത്യാസങ്ങൾ ഇവയാണ്.ബീമാ പള്ളിയുടെ പരിസരത്ത് എല്ലാവർക്കും രക്ഷകനായിയുള്ള ഒരു വ്യക്തിയുണ്ടായിട്ടില്ല.

Malik2

ഒരു പ്രധാന കാര്യം എന്തെന്നാൽ  എം.എൽ.എ പോയിട്ട് ഒരു വാർഡ് മെമ്പറെ പോലും  എതിരില്ലാതെ ജയിപ്പിക്കാനുള്ള അത്ര ജനസംഖ്യ അവിടെയില്ലാരുന്നു.അതെ പോലെ തന്നെ തിരിച്ചു ഒരു വെടിവെപ്പ് ബീമാ പള്ളിയിൽ ഉണ്ടായിട്ടില്ല. ഒരു പോലീസ് കാരനോ ഉദ്യോഗസ്ഥനോ പ്രതികാരമായി കൊല്ലപ്പെ ട്ടിട്ടില്ല. അവിടെ ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന പരാതി കേരള പോലീസിന് പോലും ഇല്ല.ക്രിക്കറ്റ് കളിക്കുമ്പോൾ പോലീസ് വെടിയേറ്റ് മരിച്ച പതിനാറുകാരൻ ഉൾപ്പെടെയുള്ളവരുടെ കുടുംബം ഈ  ചിത്രം എങ്ങനെ കാണുമെന്നാണ്  ആലോചികേണ്ടത് ( ഈ ചിത്രത്തിൽ അമീറിന്റെ മകനെ പോലീസ് എടുത്ത് മാറ്റുന്ന രംഗം, വളരെ കൃത്യമായും ആ പതിനാറുകാരനേ പോലീസ് എടുത്ത് മാറ്റുന്ന 2009 ലെ വാർത്ത ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തന്നെയാണ്.വളരെ തെറ്റായി തന്നെ നടന്ന വെടിവെപ്പിൽ കുടുംബം നഷ്ടപെട്ട, മരിച്ചവരുടെ നഷ്ടപരിഹാരത്തിന് ഹർജി നൽകി കാത്തിരിക്കുന്ന, വീടുകൾ കടലെടുത്തു കൊണ്ടിരിക്കുന്ന ഒരു ജനതയുടെ മേൽ രാജ്യദ്രോഹം ഉൾപ്പെടെയുള്ള  കുറ്റങ്ങൾ അടിച്ചേൽപ്പിക്കുകയാണ്  ഈ ചിത്രം.

Malik

അതെ പോലെ  കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച വെടിവെപ്പാണത്. അതിലെ ഇരകളോട് എന്തിനാണ് ഈ ക്രൂരത ? ഇത് സിനിമയല്ലേ, ഇങ്ങനെ ഒക്കെ അല്ലേ പറ്റൂ എന്നാണ് ചോദ്യം എങ്കിൽ നരനയാട്ടിന് ഇരകളായ ഒരു നാട്ടിലെ ജനങ്ങളുടെ കഥ ആണെന്ന് ഓരോ ഫ്രയിമിലും ആവർത്തിച്ച്  കാണിക്കുമ്പോൾ ഏതാണ് സത്യം ഏതാണ് സിനിമ  എന്ന് പോസ്റ്റ് ക്രെഡിറ്റ് കാർഡിൽ എങ്കിലും പറയാനുള്ള സാമൂഹിക ബോധം കാണിക്കേണ്ടതായിരുന്നു. ബീമാ ബീവിയുടെ കഥ മുതൽ മതില്കെട്ടിന്റെയും ഗേറ്റിന്റെയും നിറം വരെ വളരെ കൃത്യമാക്കാൻ കാണിച്ച സൂക്ഷ്മത എന്ത് കൊണ്ടാണ് നടന്ന സംഭവങ്ങളെ ചിത്രീകരിക്കുന്നതിൽ കാണികാഞ്ഞത്. ഒരു മനുഷ്യ സമൂഹത്തിന്റെ ഏറ്റവും വലിയ ഓർമ്മയുടെ ഭാഗമാണ് ഈ ചിത്രം.എന്ത് കൊണ്ടെന്നാൽ ഒരിക്കലും തീയില്ലാതെ പുക ഉണ്ടാകുമോ, അവിടെയുളളവർ  എന്തെങ്കിലുമൊക്കെ കാണിച്ചു കാണും, അത് കൊണ്ടായിരിക്കാം പോലീസ് വെടിവെച്ചതെന്നാണ് ഇനി നാളെ മുതൽ സമൂഹത്തിൽ മിക്കവരും  പറയാൻ പോകുന്നത്.

Rahul

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

10 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

22 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

32 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

38 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

45 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

52 mins ago