Bigg boss

ജിന്റോയ്ക്ക് നല്ല ഉദ്ദേശമായിരുന്നില്ലേ? ജാസ്മിൻ ഗബ്രിയെ ഓർത്ത് ഡൗൺ ആകരുത് എന്നല്ലേ?

ഏറെ നാളുകൾക്ക് ശേഷമായിരുന്നു ജാസ്മിനും ജിന്റോയും തമ്മിലൊരു ഫൈറ്റ് കഴിഞ്ഞ ദിവസം നടന്നത്. ഗബ്രിയുടെ പേരിലായിരുന്നു രണ്ടുപരുടെയും തർക്കം നടന്നത്.  തനിക്ക് ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുമ്പോഴാണ് ഗബ്രിയെ മിസ് ചെയ്യുന്നത് എന്നാണ് ജാസ്മിന്‍ പറയുന്നത്. എന്നാല്‍ ഇത് കേട്ടതോടെ കൂടുതല്‍ മിസ് ചെയ്യേണ്ട എന്നാണ് ജിന്റോ മറുപടിയായി പറയുന്നത്. എന്നാല്‍ എനിക്ക് മിസ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നൊക്കെ താനാണോ തീരുമാനിക്കുന്നത് എന്നാണ് ജാസ്മിന്‍ തിരിച്ച് ചോദിക്കുന്നത്. ഇപ്പോള്‍ മര്യാദയ്ക്ക് പോകുന്നുണ്ട് എന്നും വെറുതെ വളച്ചൊടിച്ച് വെറുതേ കുറേ സ്വപ്‌നങ്ങള്‍ ഒന്നും കാണേണ്ട എന്നും ജിന്റോ പറയുന്നുണ്ടായിരുന്നു. അത് കേട്ടതോടെ ജാസ്മിൻ ട്രിഗ്ഗർ ആകുന്നുമുണ്ട്. ഇതെല്ലം കേട്ട് ഋഷി, അഭിഷേക്,സായി തുടങ്ങിയവരും കളിയാക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്റെ കാര്യങ്ങളാണ് സംസാരിക്കുന്നതെങ്കിൽ എന്റെ മുഖത്ത് നോക്കി സംസാരിക്കണമെന്നും പേടിയാണെങ്കിൽ ഒന്നും പറയരുതെന്നും ജാസ്മിൻ പറയുന്നുണ്ട്. എന്റെ സ്വപ്‌നം എന്താവണം എന്ത് ആവണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാന്‍ നേരെ ആവുന്നോ ഇല്ലയോ എന്നൊക്കെ നോക്കാന്‍ ജിന്റോ ആരാണ് എന്നും ജാസ്മിന്‍ ചോദിക്കുന്നുണ്ട്.

ആ സ്വപ്നങ്ങളെല്ലാം മനസ്സിൽ വെക്കണം പുറത്തു പറയണ്ട അതായിരിക്കും നല്ലത് എന്നായി ജിന്റോ. താനൊരു ഫ്രണ്ട് ആയതുകൊണ്ട് പറഞ്ഞു തരണമെന്ന് തോന്നി അങ്ങനെ പറഞ്ഞു തന്നതാണെന്നും ജിന്റോ പറയുന്നുണ്ട്. ആരാണ് പറഞ്ഞത് നിങ്ങൾ എന്റെ ഫ്രണ്ട് ആണെന്ന് നിങ്ങളുടെ ഫ്രണ്ട്ഷിപ്പിന് തനിക്ക് ഒരു താല്പര്യവുമില്ലെന്നാണ് അത് കേട്ടതോടെ ജാസ്മിൻ പറഞ്ഞത്. ഏതായാലും ജിന്റോ ജാസ്മിൻ ഫൈറ്റ് കഴിഞ്ഞ ദിവസം ലൈവിൽ കണ്ടതോടെ നിരവധി പേര് കമന്റുകളുമായി എത്തിയിരുന്നു. ജാസ്മിൻ തന്നെ ആണ് വീണ്ടും വീണ്ടും ജാസ്മിനെ നെഗറ്റീവ് ആക്കുന്നത് എന്നാണ് ഒരാൾ കമന്റ് കുറിച്ചത്. മാത്രമല്ല ഹൗസിൽ വീണ്ടും ഗബ്രിയുടെ പേര് വഴിച്ചിഴച്ചതിനെ ഒരുവിഭാഗം വിമര്ശിക്കുന്നുമുണ്ട്.  ചങ്കരൻ പിന്നേം തേങ്ങുമ്മേൽ കേറി…. എന്ന് പറഞ്ഞതുപോലെയായി ജാസ്മിൻ….. ഇപ്പം അത്യാവശ്യം മര്യാദക്ക് പോവരുന്നു അന്നേരം വെറുതെ ഗബ്രിയുടെ പേര് എടുത്തിടുന്നു…… ജിന്റോ പറഞ്ഞത് അത്രയും സത്യം എന്നാണ് മറ്റൊരാൾ കുറിച്ചത്.  എന്നാല്‍ ഇത് ജിന്റോ നല്ല ഉദ്ദേശത്തില്‍ പറഞ്ഞതല്ലേ എന്നാണ് ഒരു പ്രേക്ഷകന്‍ ചോദിക്കുന്നത്. എന്തിനാണ് ജാസ്മിന്‍ തട്ടിക്കയറിയതെന്ന് മനസിലാവുന്നില്ലെന്നും പറയുന്നു. അതേസമയം ഗബ്രിയുടെയും ജാസ്മിന്റെയും കോംബോ ഗെയിമിന്റെ പേരിലാണ് ജാസ്മിന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും വിമര്ശിക്കപ്പെട്ടതും.

ഗബ്രി ഔട്ട് ആയതിന് ശേഷവും ജാസ്മിന്‍ ഗബ്രിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരഞ്ഞും ഗബ്രി കൊടുത്ത മാല ഇട്ടുകൊണ്ടും ഒക്കെയാണ് ജാസ്മിന് കൂടുതൽ നെഗറ്റീവ് അകാൻ കാരണമായത്. ഫാമിലി വീക്കെന്‍ഡില്‍ രക്ഷിതാക്കള്‍ എത്തിയപ്പോള്‍  ജാസ്മിനിൽ നിന്നും ഗബ്രിയുടെ ഫോട്ടോയും മലയുമൊക്കെ എടുത്തു മാറ്റിയിരുന്നു. അതേസമയമ് ബിഗ്ഗ്‌ബോസിൽ ഇപ്പോൾ നടക്കുന്നത് പണപ്പെട്ടി ടാസ്‌കാണ്. സിഐഡി രാംദാസ് എത്തി പണപ്പെട്ടി ഹൗസിൽ വെക്കുകയും ചെയ്‌തു. നിലവിൽ സായി കൃഷ്ണ പണപ്പെട്ടി എടുത്ത് പുറത്തുപോയി എന്ന വാർത്തകളും വന്നു കഴിഞ്ഞു. ആദ്യം ഹൗസിൽ വെച്ച അഞ്ച് ലക്ഷം രൂപയാണ് സായി സ്വന്തമാക്കിയത്. ബിഗ് ബോസ് അതിന്റെ വളരെ ആവേശോജ്വലമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരാര്‍ത്ഥികളില്‍ ആരൊക്കെയാകും ടോപ് ഫൈവിലേക്ക് കടക്കുക എന്നത് സംബന്ധിച്ച ആശങ്കകളും പ്രതീക്ഷകളും മത്സരാര്‍ത്ഥികളിലേക്കും കടന്നിരിക്കുന്ന ഘട്ടമാണ്. തുടക്കം മുതലേ വളരെ ശക്തമായ ഗെയിമറായി കണക്കാക്കപ്പെടുന്നത് ജിന്റോയാണ്. അതു കഴിഞ്ഞാല്‍ ജാസ്മിനും വളരെ സ്‌ട്രോങ്ങ് ആയ മത്സരാര്‍ത്ഥിയായി കണക്കാക്കപ്പെടുന്നുണ്ട്. അന്‍സിബയും അപ്‌സരയും ഒരു സമയത്ത് പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്ന മത്സരാര്‍ത്ഥികള്‍ ആയിരുന്നെങ്കിലും പുറത്താക്കുകയായിരുന്നു.

Suji

Entertainment News Editor

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago