ഒരു താരത്തിനും ഈ ഗതി വരുത്തരുത്’; നവ്യ നായർക്ക് കിട്ടിയ പണി

മലയാളികൾക്ക്  പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. പൊതുവെ സ്ത്രീ പ്രേക്ഷകർക്കും തങ്ങളുടെ അടുപ്പത്തിലുള്ള ഒരാളെപോലെയാണ് നവ്യ . എന്തായാലും  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസിൽ ഇടംനേടിയ  നവ്യ മികച്ച നർത്തകിയുമാണ്. ‘ഇപ്പോഴിതാ നവ്യ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാരിക്ക് താൻ നവ്യ നായറെന്ന് തെളിയിച്ചുകൊണ്ടുക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നത്. മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു നവ്യയും സുഹൃത്തുക്കളും. ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് പരിചയമുണ്ടോ എന്ന് ഹോട്ടൽ ജീവനക്കാരിയോട് സുത്തുക്കൾ ചോദിക്കുന്നത്. എന്നാൽ ആരാണ് എന്നതിനെ കുറിച്ച് ലീല എന്ന കടയുമയ്ക്ക് ആദ്യം മനസിലായില്ല. ഇതിന് പിന്നാലെ താൻ ആരാണെന്ന് മനസിലാക്കി കൊടുക്കുന്ന രസകരമായ വീഡിയോയാണ്  നവ്യ പങ്കുവെച്ചിട്ടുള്ളത്. എന്നെപ്പോലെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ ചേച്ചി എന്ന് നവ്യ ചോദിച്ചപ്പോൾ കണ്ടിട്ടുണ്ട്, പക്ഷേ ആരാണെന്ന് മനസ്സിലാകുന്നില്ല എന്നാണ് മറുപടി പറഞ്ഞത്. ചേച്ചി സിനിമയിൽ എന്നെപ്പോലെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നവ്യ ആവർത്തിച്ച് ചോദിച്ചു. ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നായിരുന്നു ചേച്ചിയുടെ മറുപടി. തുടർന്ന് നവ്യ നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. കണ്ടിട്ടുണ്ട് എന്ന് ചേച്ചി മറുപടി പറഞ്ഞു. എന്നാൽ അതിലെ ബാലാമണിയെ ഓർത്തു നോക്കൂ എന്നെപ്പോലെ അല്ലേ എന്ന് നവ്യ ചോദിച്ചു. ”അയ്യോ ശരിക്കും ബാലാമണി ആണോ?” എന്നായിരുന്നു ചേച്ചിയുടെ ആകാംക്ഷ. ”ഞാൻ നവ്യ നായർ ആണ് ചേച്ചി” എന്ന് നവ്യയും പറഞ്ഞു. നവ്യ പങ്കുവെച്ച ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്തായാലും  നവ്യ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

നവ്യ പ്രധാന വേഷത്തിലെത്തിയ ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ സലീം കുമാറിന്റെ ഡാന്‍സ് മാസ്റ്റര്‍ വിക്രം ജയസൂര്യയുടെ കഥാപാത്രത്തോട്ചോ ദിക്കുന്ന ഒരു  ചോദ്യമുണ്ട് .  ഇത്രക്കും  പോപ്പുലറായ എന്നെ കണ്ടിട്ട് മനസിലായില്ലെടാ ജാഡ തെണ്ടീ എന്ന്. മലയാളികള്‍ ഇന്നും ഓര്‍ത്ത് ചിരിക്കുന്ന രംഗങ്ങളിലൊന്നാണത്. ആ രംഗമാണ് ഈ വീഡിയോ കാണുമ്പോൾ  പലരുടെയും മനസിലേക്ക് എത്തുന്നത്. എന്തായാലും വീഡിയോ നവ്യ പങ്കുവെച്ച്  അധികം വൈകാതെ തന്നെ വീഡിയോ വൈറലായി മാറി. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള  മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് നവ്യ നായര്‍. വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. നീണ്ട പത്ത് വര്‍ഷം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്ന നവ്യ ഈയ്യടുത്താണ് ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുന്നത്.   ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണു  നവ്യ നടത്തിയത്

Sreekumar

Recent Posts

‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ…

1 hour ago

‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത…

2 hours ago

‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

2 hours ago

‘എനിക്ക് ഭൂതങ്ങളെയൊന്നും പേടിയില്ല, മനുഷ്യന്മാരെയാണ് പേടി’.., വേഷപ്പകർച്ചയിൽ ആസിഫ് അലി; ‘ലെവൽ ക്രോസ്’ ടീസറെത്തി

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.…

2 hours ago

‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ - ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ്…

2 hours ago

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

9 hours ago